വെയിറ്റ് ട്രെയ്നിങ് ചെയ്താൽ ശരീരഭംഗി നഷ്ടമാകുമോ എന്നാണ് പല സ്ത്രീകൾക്കും പേടി, എന്നാൽ 40കളിലേക്ക് കടക്കുമ്പോൾ സ്ത്രീകൾ ചെയ്യണം: സാമന്ത റൂത്ത് പ്രഭു

. നാല്പതുകളിലേക്ക് കടക്കുന്നവര്‍ക്കും മെനോപോസ് ഘട്ടത്തിലെത്തുന്നവര്‍ക്കും ഇത് പ്രധാനമാണ്.

Samantha ruth prabhu, Samantha fitness, weight training, ladies health,സാമന്ത റൂത്ത് പ്രഭു, സാമന്ത ഫിറ്റ്നസ്, സ്ത്രീകളുടെ ആരോഗ്യം,വെയ്റ്റ് ട്രെയ്നിങ്ങ്
അഭിറാം മനോഹർ| Last Modified ചൊവ്വ, 19 ഓഗസ്റ്റ് 2025 (19:51 IST)
നാല്‍പ്പതുകളിലേക്ക് കടക്കുന്ന സ്ത്രീകള്‍ വെയ്റ്റ് ട്രെയ്‌നിങ്ങ് ചെയ്യേണ്ടത് പ്രധാനപ്പെട്ട കാര്യമെന്ന് നടി സാമന്ത റൂത്ത് പ്രഭു. അടുത്തിടെ സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റ് റയന്‍ ഫെര്‍ണാണ്ടോയുമായി നടത്തിയ സംഭാഷണത്തിനിടെയാണ് സ്ത്രീകള്‍ വെയ്റ്റ് ട്രെയ്‌നിങ് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി സാമന്ത മനസ്സ് തുറന്നത്.

സ്ത്രീകളുടെ ആരോഗ്യത്തിലും പ്രായാധിക്യത്തിലുമെല്ലാം വെയ്റ്റ് ട്രെയ്‌നിങ് വലിയ മാറ്റങ്ങള്‍ വരുത്തും. നാല്പതുകളിലേക്ക് കടക്കുന്നവര്‍ക്കും മെനോപോസ് ഘട്ടത്തിലെത്തുന്നവര്‍ക്കും ഇത് പ്രധാനമാണ്. പ്രായം കൂടുമ്പൊള്‍ മസിലുകളുടെ ബലം കുറയും. ഞാനത് അനുഭവിച്ചിട്ടുണ്ട്. ശരീരത്തിന്റെ ശക്തിയും ആരോഗ്യവും നിലനിര്‍ത്താന്‍ വെയ്റ്റ് ട്രെയ്‌നിങ് പ്രധാനമാണ്. സാമന്ത പറയുന്നു.


അതേസമയം വെയ്റ്റ് ട്രെയ്‌നിങ്ങ് എന്നത് വെറും കലോറി ബേണിംഗ് മാത്രമല്ലെന്നും മറിച്ച് മെറ്റാബോളിസം വര്‍ധിപ്പിക്കാനും പേശികള്‍ക്ക് ബലം നല്‍കാനും ഇത് പ്രധാനമാണെന്നാണ് ആരോഗ്യവിദഗ്ധരും വ്യക്തമാക്കുന്നത്. സ്ത്രീകളില്‍ മെനോപോസ് കഴിഞ്ഞവര്‍ക്കിടയില്‍ അസ്ഥികള്‍ ദുര്‍ബലമാകുന്ന അവസ്ഥയുള്ളതിനാല്‍ വെയ്റ്റ് ട്രെയ്‌നിങ്ങ്, ശരീരത്തിന് ആവശ്യമായ വിശ്രമം,പോഷകാഹാരം എന്നിവയെല്ലാം ആവശ്യമാണ്. സ്ത്രീകള്‍ തെറ്റിദ്ധാരണകള്‍ മാറ്റി വെയ്റ്റ് ലിഫ്റ്റിങ് ചെയ്യുന്നത് പ്രായമായ അവസ്ഥയില്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥ ഒഴിവാക്കാന്‍ സഹായിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :