പ്രണയത്തിലെ രസക്കേടുകൾ റൊമാൻസിലും ?!

അപർണ| Last Modified വ്യാഴം, 25 ഒക്‌ടോബര്‍ 2018 (15:27 IST)
ലോകം നിലനിൽക്കുന്നത് തന്നെ പ്രണയത്തിലാണെന്ന് ചൊല്ലുണ്ട്. പ്രണയത്തില്‍ ആവര്‍ത്തിക്കുന്ന രസക്കേടുകൾ ചിലപ്പോൾ ബന്ധങ്ങളെ തന്നെ ബാധിച്ചേക്കാം. ഇത്തരം രസക്കേടുകൾക്ക് പ്രധാന കാരണം പുരുഷനാണ്. പുരുഷന്‍റെ വട്ടം ചുറ്റുന്ന കണ്ണുകൾ പലപ്പോഴും പെണ്ണിന് ഇഷ്ടമാകണമെന്നില്ല.

ഈ വിഷയത്തില്‍ പുരുഷന്‍ ഒരു പരിധിവരെ നിസ്സഹായനാണത്രേ. ഒരു പരിധി വരെ പുരുഷന്‍റെ നോട്ടത്തെ ഒരു കുസൃതിയായി എടുക്കുന്നതാകും നല്ലത്. അതേസമയം, പ്രണയത്തിനിടയിലും റൊമാൻസിനിടയിലും പുരുഷന്റെ കണ്ണുകൾ മറ്റു പലതിലുമാണ് ശ്രദ്ധിക്കുന്നതെങ്കിൽ, അത് നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ അത് തുറന്നു പറയുന്നതാണ് നല്ലത്.

അതു നിങ്ങളെ മുറിപ്പെടുത്തു എന്ന് തുറന്നു പറയുക. തീവ്രമായ ഒരു പ്രണയ ബന്ധമല്ല അത് എന്നുണ്ടെങ്കില്‍ തമാശയായി തള്ളിക്കളയുക തന്നെ വേണം. മറ്റു സ്ത്രീകളെ തുറിച്ചു നോക്കുന്നത് അവരെയും നിങ്ങളെ തന്നെയും അപമാനിക്കലാ‍ണ്.


കുപിതയാകുന്നതോ വഴക്കടിക്കുന്നതോ ഈ വിഷയത്തില്‍ ഗുണം ചെയ്യില്ല. ഇതൊന്നും തീര്‍ത്തും ഗുണകരമാകുന്നില്ല എന്നുണ്ടെങ്കില്‍ അറ്റ കൈ പ്രയോഗമാകാം. അടുത്ത തവണ പുറത്തുപോകുമ്പോള്‍ നിങ്ങള്‍ക്കും പരിസരത്തുള്ള പുരുഷന്മാരെ വീക്ഷിക്കാം. ഇതിലൂടെ താന്‍ ചെയ്യുന്നതിലെ തെറ്റ് മനസ്സിലാക്കാന്‍ അയാള്‍ക്കു കഴിയുമെന്നു പ്രതീക്ഷിക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :