കക്ഷത്തിലെ കറുപ്പ് നിറം മാറണോ; ഈ മാർഗം പരീക്ഷിച്ചാൽ മതി

വാക്സിംഗ് പോലുള്ള ഹെയർ റിമൂവിങ് രീതികളും ചർമ്മത്തെ കൂടുതൽ ഇരുണ്ടതാകും.

റെയ്‌നാ തോമസ്| Last Modified ഞായര്‍, 1 ഡിസം‌ബര്‍ 2019 (16:42 IST)
ശരീരത്തിലെ മറ്റ് ഭാഗങ്ങളിലെ ചർമ്മത്തിന്റെ നിറത്തെ അപേക്ഷിച്ച് കക്ഷം കൂടുതൽ ഇരുണ്ടിരിക്കാൻ കാരണമെന്താണെന്ന് അറിയാമോ? തുടർച്ചയായ ഷേവിങ്ങ് തന്നെയാണ് ഇതിന്റെ പ്രധാന കാരണം. ഇത് കൂടാതെ വാക്സിംഗ് പോലുള്ള ഹെയർ റിമൂവിങ് രീതികളും ചർമ്മത്തെ കൂടുതൽ ഇരുണ്ടതാകും.

എന്നാൽ ഈ മാർഗ്ഗങ്ങളൊന്നും സ്വീകരിക്കാത്തവരിലും കക്ഷം ഇരുണ്ട നിറത്തിൽ കാണപ്പെടും. അതിനു കാരണം ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങളാണ്. ചർമ്മത്തിലുണ്ടാകുന്ന അണുബാധയും കറുപ്പ് നിറം ഉണ്ടാകാൻ കാരണമാകുന്നു. കൂടാതെ കക്ഷത്തിൽ സ്പ്രേ ഉപയോഗിക്കുന്നവരിലും ഈ കറുപ്പ് നിറം കാണാം. കക്ഷത്തിലെ ഇരുണ്ട നിറം മാറ്റാം.

ഒരുപാട് പെൺകുട്ടികൾ സ്ഥിരമായി ചോദിക്കുന്നതാണ് ഈ ഇരുണ്ട നിറം മാറ്റാൻ എന്തെങ്കിലും എളുപ്പ വഴികൾ ഉണ്ടോ എന്ന്. ശരിയായ രീതിയിലുള്ള ചർമ്മ സംരക്ഷണ മാർഗ്ഗങ്ങൾ സ്വീകരിച്ചാൽ കക്ഷത്തിലെ കറുപ്പ് നിറം എളുപ്പത്തിൽ മാറ്റാം. കക്ഷത്തിലെ ഇരുണ്ട നിറം മാറ്റുന്നതിനും, രോമവളർച്ച തടയുന്നതിനും ഈ രീതികൾ ചെയ്ത നോക്കൂ. ഫലം നൂറ് ശതമാനം ഉറപ്പ്.

വെളിച്ചെണ്ണ + നാരങ്ങാനീര് + സവാള നീര്

വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ E ചർമ്മത്തിന്റെ പുറത്തുണ്ടാകുന്ന ഇരുണ്ട നിറത്തെ ഇല്ലായ്മ ചെയ്യാൻ സഹായിക്കും. അതുപോലെ തന്നെ നാരങ്ങാനീരിൽ അടങ്ങിയിട്ടുള്ള സിട്രിക് ആസിഡ് ചർമ്മത്തിന്റെ നിറം വർധിപ്പിക്കാൻ സഹായിക്കുന്ന ഘടകമാണ്.

കസ്തൂരി മഞ്ഞൾ + തേൻ + ബേക്കിംഗ് സോഡ

കക്ഷത്തിലെ കറുപ്പ് നിറം മാറാൻ സഹായിക്കുന്നതോടൊപ്പം കക്ഷത്തിലെ രോമവളർച്ച ഇല്ലാതാക്കുന്നതിനും ഈ മാർഗ്ഗം സഹായിക്കും.

കക്ഷത്തിലെ കറുപ്പ് നിറം മാറ്റാൻ സഹായിക്കുന്ന മറ്റൊരു പ്രതിവിധിയാണ് ഉരുളക്കിഴങ്ങ് നീര്. വെള്ളം ചേർക്കാതെ അല്പം ഉരുളക്കിഴങ്ങ് നീര് പിഴിഞ്ഞെടുക്കുക. ഇത് കക്ഷത്തിൽ തേച്ച് അരമണിക്കൂറിനു ശേഷം കഴുകി കളയാം. മുറിച്ചെടുത്ത ഉരുളക്കിഴങ്ങ് കഷ്ണം ഉപയോഗിച്ച് കക്ഷത്തിൽ ഉരസുന്നതും സമാന ഫലം നൽകും. അതല്ലെങ്കിൽ ഉരുളക്കിഴങ്ങ് നീരെടുത്ത് ഒരു ഐസ് ട്രേയിൽ ഒഴിച്ച് ഫ്രീസറിൽ സൂക്ഷിച്ച ശേഷം ആവശ്യമുള്ളപ്പോൾ എടുത്ത് കക്ഷത്തിൽ ഉരസാം. ഇതും കക്ഷത്തിലെ ഇരുണ്ട നിറം മാറ്റാൻ സഹായിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :