അവന് നിങ്ങളോട് പ്രണയമാണോ കാമമാണോ എന്ന് തിരിച്ചറിയാൻ വെറും 5 കാര്യങ്ങൾ മതി!

കാമം മാത്രം കൊതിക്കുന്ന കാമുകനെ എങ്ങനെ തിരിച്ചറിയാം ?

അപർണ| Last Modified വെള്ളി, 2 നവം‌ബര്‍ 2018 (11:15 IST)
പ്രണയത്തിന് കണ്ണും കാതുമില്ലെന്ന് പണ്ടുള്ളവർ പറയാറുണ്ട്. നൂതന സാങ്കേതിക വിദ്യകളെ കുറിച്ചെല്ലാം അറിയാമെങ്കിലും ഇപ്പോഴും ആത്മാർത്ഥ പ്രണയം ഏത് എന്ന് തിരിച്ചറിയാൻ കഴിയാത്തവരുമുണ്ട്. പല ബന്ധങ്ങളും പാതിവഴിയില്‍ അവസാനിക്കുന്നത് പതിവ് കാഴ്‌ചയാണ്.

വര്‍ഷങ്ങളായുള്ള ബന്ധങ്ങള്‍ നിസാര കാരണങ്ങളില്‍ തകരുന്നതുമൂലം മാനസികമായി തകരുന്നതിനൊപ്പം ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നവരുടെ എണ്ണം ഇന്ന് കുറവല്ല. പ്രണയത്തിൽ ചതിയും വഞ്ചനയുമെല്ലാം സ്വാഭാവികമായി മാറിയിരിക്കുകയാണ്. ആവശ്യം കഴിഞ്ഞ് പെണ്‍കുട്ടികളെ ഉപേക്ഷിക്കുന്നവരും പുതിയ ബന്ധങ്ങള്‍ ലഭിക്കുമ്പോള്‍ മറ്റ് തീരങ്ങള്‍ തേടി പോകുകയും ചെയ്യുന്ന കാമുകന്‍‌മാരെ തിരിച്ചറിയാനുള്ള 5 വഴികള്‍.

1. സെക്സിനും ശരീരത്തിനും മാത്രമായി കൂടുതല്‍ പരിഗണന നല്‍കുന്ന ചെറുപ്പക്കാരെ ശ്രദ്ധിക്കുക.

2. ഫോണ്‍ സംസാരത്തിനിടെ അനാവശ്യമായി സെക്സ് പറയുകയോ ആ രീതിയിലുള്ള ടോപ്പിക്കിലേക്ക് പോവുകയോ ചെയ്യുന്നുണ്ടെങ്കിൽ സൂക്ഷിക്കുക.

3. അനുകൂല സാഹചര്യങ്ങളില്‍ ശരീരത്തില്‍ സ്‌പര്‍ശിക്കുന്നതിനും ശരീരവര്‍ണ്ണന നടത്താനും താല്‍പ്പര്യമുള്ളവര്‍.

4. കാര്യം സാധിച്ചശേഷം പഴയ അടുപ്പം കാണിക്കാതെ ഇരിക്കുക.

5. വേദനകളില്‍ പങ്കാളിയാകാതെ സ്വന്തം ആവശ്യത്തിനായി മാത്രം ഉപയോഗിക്കുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :