വാർധക്യം തടഞ്ഞ് കൊതിപ്പിക്കുന്ന സൗന്ദര്യം വേണോ ?; ഡ്രാഗണ്‍ ഫ്രൂട്ട് ഒരു മാന്ത്രിക മരുന്നാണ്!

വാർധക്യം തടഞ്ഞ് കൊതിപ്പിക്കുന്ന സൗന്ദര്യം വേണോ ?; ഡ്രാഗണ്‍ ഫ്രൂട്ട് ഒരു മാന്ത്രിക മരുന്നാണ്!

 dragon fruit , health , food , ഡ്രാഗണ്‍ ഫ്രൂട്ട് , പിത്തായപ്പഴം , ആരോഗ്യം , പഴങ്ങള്‍
jibin| Last Modified വ്യാഴം, 1 നവം‌ബര്‍ 2018 (15:50 IST)
വിദേശരാജ്യങ്ങളില്‍ കണ്ടുവരുന്ന ഡ്രാഗണ്‍ ഫ്രൂട്ട് അഥവാ പിത്തായപ്പഴം ജീവകങ്ങളാൽ സമ്പുഷ്‌ടമാണ്. ഇതിന്റെ ഗുണങ്ങള്‍ ഭൂരിഭാഗം പേര്‍ക്കും അറിയില്ല എന്നതാണ് വസ്‌തുത. ജാം, ജ്യൂസ്, കാന്‍ഡി, വൈന്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിനും ഈ പഴം ഉത്തമാണ്.

മെക്‌സിക്കോയും മദ്ധ്യദക്ഷിണ അമേരിക്കയുമാണ് ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ജന്മദേശം. വാർധക്യം പോലും അകറ്റി നിര്‍ത്താനുള്ള പ്രത്യേക ശക്തി ഇതിനുണ്ട്.

രൂപഭംഗികൊണ്ട് മനോഹരമായ ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ഉള്ളിലുള്ള മാംസളമായ ഭാഗമാണ് ഭക്ഷ്യ യോഗ്യം. ആന്‍റി ഓക്സിഡന്‍റ്, വിറ്റാമിന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുളള ഇവ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിനും മുഖ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

കാന്‍‌സര്‍, ഡയബെറ്റിസ്, പ്രമേഹം, കൊളസ്‌ട്രോള്‍, സന്ധിവേദന, ആസ്തമ, തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി ഡ്രാഗണ്‍ ഫ്രൂട്ടിനുണ്ട്. ഈ പഴത്തില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതിനാല്‍ മുഖ സൗന്ദര്യം വര്‍ദ്ധിക്കുകയും ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :