യെസ് ലേഡീസ്, ആര്‍ യു സീരിയസ്?

ജോയ്സ്

PRO
പക്ഷേ, അപ്പോഴും നാം പാര്‍ലമെന്‍റിലേക്ക് ഒന്നുകൂടി നോക്കേണ്ടിയിരിക്കുന്നു. 33 ശതമാനം സംവരണത്തിനുള്ളില്‍ 33 ശതമാനം സംവരണം പിന്നോക്കവിഭാഗത്തിലെ സ്ത്രീകള്‍ക്കും ന്യൂനപക്ഷ സമുദായത്തിലെ സ്ത്രീകള്‍ക്കുമായി മാറ്റി വയ്ക്കണമെന്നാണ് യാദവര്‍ ആവശ്യപ്പെട്ടത്. രാജ്യസഭയില്‍ അതിന്‍റെ പേരില്‍ ഏഴുപേര്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടു. സസ്പെന്‍ഡ് ചെയ്യപ്പെട്ടവരെ പിടിച്ചു പുറത്താക്കി. ലോക്സഭയിലിരുന്ന മമതയ്ക്ക് ഇതെല്ലാം കണ്ടപ്പോള്‍ ഇതില്‍ കാര്യമില്ലാതില്ല എന്നു തോന്നാതിരുന്നില്ല. ഭരണപക്ഷത്തിരുന്നു കൊണ്ട് അവര്‍ ബില്ലിനെ എതിര്‍ക്കുന്നവര്‍ക്കൊപ്പം ചേര്‍ന്നു. രാജ്യസഭയില്‍ വോട്ടെടുപ്പില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം പിമാര്‍ വിട്ടുനിന്നു. വനിതകള്‍ക്കു വേണ്ടിയുള്ള ബില്ലായിട്ടും വനിതയായ അതില്‍ നിന്നു വിട്ടുനിന്നത് സാധാരണക്കാരായ സ്ത്രീകളെ ഭരണത്തിന്‍റെ അന്ത:പുരത്തിരുന്നപ്പോഴും ഓര്‍ത്തതു കൊണ്ടാണ്. പാര്‍ലമെന്‍റില്‍ ഉണ്ടായിരുന്ന വേറെ എത്ര സ്ത്രീകള്‍ക്കായി ഇക്കാര്യം തുറന്നു പറയാന്‍. പറയാന്‍ കഴിയില്ല! സില്‍ക്ക് സാരിയുമുടുത്ത് മുടി സ്ട്രയിറ്റന്‍ ചെയ്ത് ബ്യൂട്ടി പാര്‍ലറുകളില്‍ നിന്ന് ഇറങ്ങിവരുന്ന എത്ര സ്ത്രീകള്‍ക്കറിയാം പിന്നാക്ക വിഭാഗമെന്താണെന്ന്? പട്ടിണിയെന്താണെന്ന്?. മാര്‍ക്സിന്‍റെയും ലെനിന്‍റെയും തിയറി പഠിച്ച് പോളിറ്റ് ബ്യൂറോയില്‍ ഇരിക്കുന്നവര്‍ ഒരു സാധാരണ സ്ത്രീ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

രാജ്യസഭയില്‍ വനിതാബില്‍ പാസാക്കപ്പെട്ടപ്പോള്‍ പാര്‍ലമെന്‍റിന് മുമ്പില്‍ മഹിളാ സംഘടനകള്‍ പടക്കം പൊട്ടിച്ചു, മധുരം വിതരണം ചെയ്തു, ഇതൊന്നും പോരാഞ്ഞ് കുറേ ജയ് വിളികളും. സത്യം പറയട്ടെ. വളരെ അരോചകമായിരുന്നു ആ കാഴ്ച. സ്ത്രീകള്‍ക്ക് കുറേ ബഹളം വയ്ക്കാനുള്ളതാണോ ഈ ബില്‍? എന്തിത്ര കൊട്ടിഘോഷിക്കാനിരിക്കുന്നു? വനിതാസംവരണ ബില്ലില്‍ സത്യത്തില്‍ സംവരണം ലഭിക്കാന്‍ പോകുന്നത് ആര്‍ക്കാണ്? ചായം പൂശി വെള്ളിവെളിച്ചം മാ‍ത്രം കണ്ടുനടക്കുന്ന കുറേ താരസുന്ദരികള്‍ കൂടി ഇനി പാര്‍ലമെന്‍റിലേക്ക് എത്തുമായിരിക്കും, ഓരോ സംസ്ഥാനത്തിന്‍റെയും നിയമസഭകളിലെത്തുമായിരിക്കും. പടക്കങ്ങള്‍ പൊട്ടിച്ചതില്‍ കോട്ടണ്‍ സാരിയുടുത്ത ഒരു സ്ത്രീയെയും കാണാന്‍ കഴിഞ്ഞിരുന്നില്ല, പൊതുപ്രവര്‍ത്തനത്തിനു വേണ്ടി ഇറങ്ങിനടന്ന് സൂര്യതാപത്താല്‍ മുഖം കരുവാളിച്ച ആരുമുണ്ടായിരുന്നില്ല. പിന്നെയോ വെളുത്തു തുടുത്ത് തൊട്ടാല്‍ ചോര കിനിയുന്ന മുഖവുമായി ഇറങ്ങിവന്നവരായിരുന്നു അവര്‍. ഇവര്‍ക്കു വേണ്ടിയാണോ നമ്മള്‍ തല്ലുണ്ടാ‍ക്കി ഈ ബില്‍ പാസാക്കുന്നത്?

പൊതുപ്രവര്‍ത്തന രംഗത്തും സാമൂഹ്യ സേവന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചവരും വ്യക്തമായ വിലാസമുണ്ടാക്കിയവരും ഇന്ന് ഇന്ത്യയിലുണ്ട്. മേധ പട്കറും അരുന്ധതി റോയിയും വന്ദന ശിവയുമൊക്കെ ആ വിഭാഗത്തില്‍പ്പെട്ടവരാണ്. പാര്‍ലമെന്‍ററി മോഹങ്ങള്‍ക്ക് മനസ്സിനെ വിട്ടുകൊടുക്കാതെ പരിസ്ഥിതിക്കു വേണ്ടിയും സമൂഹത്തിനു വേണ്ടിയും പ്രവര്‍ത്തിക്കുന്നവരാണവര്‍. ഓരോ വേദിയിലും ഇവര്‍ ആദരിക്കപ്പെടുകയാണ്, സ്ത്രീകളാല്‍ മാത്രമല്ല പുരുഷ സഹപ്രവര്‍ത്തകരാലും.

കാലം മാറിയപ്പോള്‍ നമ്മുടെ സംസ്കാരവും ചിന്താഗതിയും മാറി. നമ്മുടെ സ്ത്രീകള്‍ ഇപ്പോള്‍ സമൂഹത്തിന്‍റെ മുന്‍ധാരയില്‍ ഉണ്ട്. അവരാരും സംവരണം മൂലം കയറിവന്നവരല്ല. വനിതാബില്ലിനെ അനുകൂലിക്കുന്നവര്‍ പറയുന്ന ഒരു പ്രധാനവാദമുണ്ട്. സമൂഹത്തിന്‍റെ പിന്നാമ്പുറങ്ങളിലേക്ക് ഒതുങ്ങിപ്പോയ സ്ത്രീകളെ മുന്‍ധാ‍രയിലേക്ക് കൊണ്ടുവരാനാണ് ഈ ബില്ലെന്ന്. സ്ത്രീകള്‍ മാത്രമല്ല സമൂഹത്തിന്‍റെ പിന്നാക്കവിഭാഗത്തിലുള്ളത്. പൊതുപ്രവര്‍ത്തന പരിചയവുമുണ്ടായിട്ടും സമൂഹ്യ സ്ഥിതിയുടെയും സാമ്പത്തിക സ്ഥിതിയുടെയും പേരില്‍ പിന്തള്ളപ്പെട്ടു പോകുന്ന ഒരു വലിയ വിഭാഗം പുരുഷ സുഹൃത്തുക്കളുമില്ലേ?

WEBDUNIA|
പിന്നാമ്പുറങ്ങളിലേക്ക് ഒതുക്കപ്പെട്ടു പോയ ഒരു വലിയ സ്ത്രീ-പുരുഷ സമൂഹമുണ്ട്. അവരെ ശാക്തീകരിക്കാന്‍ വേണം ആദ്യം നടപടി ഉണ്ടാകാ‍ന്‍. മമത ബാനര്‍ജിയെപ്പോലുള്ള ഒരൊറ്റ വനിതാനേതാവ് ഒരു തുലാസില്‍ നിന്നാല്‍ പാര്‍ലമെന്‍റിലെ മുഴുവന്‍ വനിതാസാമാജികരും വേണ്ടി വരും അപ്പുറത്തെ തുലാസില്‍ അവരെ ബാലന്‍സ് ചെയ്യാന്‍. ഏതായാലും ബില്‍ പാസായി പുതിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍ വസുന്ധര രാജ സിന്ധ്യയെപ്പോലുള്ള കുറേ റാണിമാര്‍ക്കും ജയപ്രദയെയും നഫീസ അലിയെയും പോലുള്ള കുറേ താരങ്ങള്‍ക്കും ഒരു എന്‍റര്‍ടെയിന്‍മെന്‍റായി. പണത്തിനു മേലെ പരുന്തും പറക്കുന്ന ഈ കാലത്തില്‍ കാലത്തിന്‍റെ കുത്തൊഴുക്കിനെ അതിജീവിക്കാന്‍ ഈ ബില്ലിനാകട്ടെ എന്നു നമുക്ക് ആശിക്കാം, സ്വപ്നം കാണാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :