പിബിയിലെ ആദ്യ സ്ത്രീശബ്‌ദം: വൃന്ദ

ഗോദയില്‍ വളകിലുങ്ങുമ്പോള്‍ - 7

PTI
പീഢന നിയമങ്ങള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് നടന്ന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് വൃന്ദയായിരുന്നു. സ്ത്രീകള്‍ക്ക് വേണ്ടത്ര പ്രാധിനിത്യം നല്‍കാത്തതില്‍ പ്രതിഷേധിച്ച് സി പി എമ്മിന്‍റെ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് അവര്‍ രാജിവെച്ചിരുന്നു. സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ വൃന്ദ ഇന്നും മുന്‍നിരയിലുണ്ട്.

1975ല്‍ വൃന്ദ പാര്‍ട്ടി പ്രവര്‍ത്തകന്‍ കൂടിയായിരുന്ന പ്രകാശ് കാരാട്ടിനെ വിവാഹം കഴിച്ചു. നിലവില്‍ സി പി എമ്മിന്‍റെ ദേശീയ ജനറല്‍ സെക്രട്ടറിയാണ് പ്രകാശ് കാരാട്ട്. .

1993 മുതല്‍ 2004 വരെ അഖിലേന്ത്യ ജനാധിപത്യ വനിത അസോസിയേഷന്‍റെ ജനറല്‍ സെക്രട്ടറിയായിരുന്നു വൃന്ദ. തുടര്‍ന്ന് അതിന്‍റെ വൈസ് പ്രസിഡന്‍റായി അവര്‍. 2005 ഏപ്രില്‍ 11ന് അവര്‍ പശ്ചിമ ബംഗാളില്‍ നിന്നും സി പി എം അംഗമായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

WEBDUNIA| Last Modified വെള്ളി, 27 മാര്‍ച്ച് 2009 (20:25 IST)
ആ വര്‍ഷം പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയില്‍ അഞ്ച് സ്ത്രീകളെ ഉള്‍പ്പെടുത്തിയതിന് ശേഷം മാത്രമാ‍ണ് പോളിറ്റ് ബ്യൂറോയിലേക്ക് തന്‍റെ പേര് നാമനിര്‍ദേശം ചെയ്യാന്‍ അവര്‍ സമ്മതിച്ചത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങളെടുക്കുന്ന ഉന്നതാധികാര സമിതിയായ പോളിറ്റ് ബ്യൂറോയില്‍ അംഗമാവുന്ന ആദ്യ വനിതയാണ് വൃന്ദ കാരാട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :