വിനായകചതുര്‍ത്ഥി ദിനത്തില്‍ പൂജ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Last Modified ശനി, 24 ഓഗസ്റ്റ് 2019 (17:18 IST)
വിനായക ചതുര്‍ത്ഥി നാളില്‍ ആര്‍ക്കും ചെയ്യാവുന്ന പൂജയാണ് ചതുര്‍ത്ഥി പൂജ. ആദ്യം കുളിച്ച് ശുദ്ധി വരുത്തുക. ശുഭ്രവസ്ത്രങ്ങള്‍ ധരിക്കുക. പൂജ ചെയ്യുന്ന സ്ഥലം വൃത്തിയും വെടിപ്പുമാക്കി ശുദ്ധജലം തളിച്ച് വയ്ക്കുക.

അവിടെ ഗണപതിയുടെ ചെറിയ വിഗ്രഹമോ പടമോ പ്രതിഷ്ഠിക്കുക. അതോടൊപ്പം പൂജ ചെയ്യാനുള്ള പുഷ്പങ്ങള്‍, ചന്ദനത്തിരി, ശുദ്ധജലം തുടങ്ങിയ ദ്രവ്യങ്ങളും കരുതി വയ്ക്കുക.

ഗണപതി വിഗ്രഹത്തിനു മുമ്പായി ഒരു പരന്ന താലത്തില്‍ വെറ്റില വൃത്തിയാക്കി വയ്ക്കുക. മഞ്ഞള്‍പ്പൊടി വെള്ളത്തില്‍ കുഴച്ച് മാവ് ആക്കി അതുകൊണ്ട് ഗണപതിയെ സങ്കല്‍പ്പിച്ച് അറിയാവുന്ന രീതിയില്‍ രൂപമുണ്ടാക്കുക. അതിനു മുകളില്‍ കുങ്കുമാര്‍ച്ചന നടത്തി പൂക്കള്‍ വച്ച് അലങ്കരിക്കുക.

കറുകപ്പുല്ലും പൂജയ്ക്ക് ഉപയോഗിക്കാവുന്നതാണ്. വിഗ്രഹത്തിനു മുമ്പിലായി നിവേദ്യ സാധനങ്ങളും കരുതിവയ്ക്കുക. ഉണ്ണിയപ്പം, അവല്‍, മോദകം, കൊഴുക്കട്ട, മധുര അപ്പം അല്ലെങ്കില്‍ ഇലയട തുടങ്ങിയവയാണ് നിവേദ്യത്തിനായി ഉപയോഗിക്കാറുള്ളത്.

ഇത് വൃത്തിയാക്കിയ നാക്കിലയില്‍ വേണം വയ്ക്കാന്‍. അതോടൊപ്പം തന്നെ മറ്റൊരു പാത്രത്തിലോ ഇലയിലോ നാളികേരവും പഴങ്ങളും വയ്ക്കാവുന്നതാണ്.

വിളക്ക് കൊളുത്തി പൂജ ആരംഭിക്കാം. ഗണേശ ചതുര്‍ത്ഥി ശ്ലോകങ്ങള്‍ ഉരുവിട്ടുകൊണ്ട് പുഷ്പാര്‍ച്ചന നടത്താം. നിവേദ്യ വസ്തുക്കള്‍ ഭഗവാന് സമര്‍പ്പിക്കാം. പൂജ കഴിഞ്ഞയുടന്‍ നിവേദ്യ വസ്തുക്കള്‍ മറ്റുള്ളവര്‍ക്ക് പ്രസാദമായി നല്‍കുകയും ചെയ്യാം. എല്ലാ പൂജയും കഴിഞ്ഞാല്‍ മഞ്ഞള്‍ വിഗ്രഹം ഏതെങ്കിലും ജലാശയത്തില്‍ നിമജ്ജനം ചെയ്യണം. ചതുര്‍ത്ഥി തുടങ്ങുന്ന സമയം മുതല്‍ പൂജ തുടങ്ങണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Daily Horoscope

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?
ചതുര്‍ദ്ദശി അര്‍ദ്ധരാത്രിയില്‍ തട്ടുന്ന ദിവസമാണ് വ്രതമായി ആചരിക്കേണ്ടത്. രണ്ടു ...

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ...

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്
ക്ഷേത്രങ്ങളെ പ്രദക്ഷിണം വക്കുക എന്നത് ഹൈന്ദവ സംസ്‌കാരത്തിന്റെ വിശ്വാസത്തിന്റെ തന്നെ ...

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ
ഹൈന്ദവ സംസ്‌കാരത്തില്‍ നിലവിളക്കുകള്‍ക്കും ദീപങ്ങള്‍ക്കുമുള്ള പ്രാധാന്യം പ്രത്യേകം ...

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!
ഹിന്ദുക്കള്‍ ഏറ്റവും പുണ്യകരമായി ആരാധിച്ച് വരുന്ന ചെടികളില്‍ ഒന്നാണ് തുളസി. ഹിന്ദുക്കള്‍ ...

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ ...

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്
ഭാരതിരാജ, ബാലാജി ശക്തിവേല്‍, രാജുമുരുഗന്‍, കൃഷ്ണകുമാര്‍ രാംകുമാര്‍, അക്ഷയ് സുന്ദര്‍, ...

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ ...

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം
പാപഗ്രഹങ്ങളായ രാഹുവും കേതുവും അവരുടെ നക്ഷത്രരാശികള്‍ മാറി. രാഹു ഇപ്പോള്‍ പൂര്‍വ്വ ...

നിങ്ങളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? എങ്കില്‍ ...

നിങ്ങളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? എങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും ദാരിദ്ര്യം അനുഭവിക്കേണ്ടി വരില്ല
ജ്യോതിഷത്തില്‍, നിങ്ങളുടെ പേരിന്റെ ആദ്യക്ഷരം നിങ്ങളുടെ വ്യക്തിത്വത്തെയും സാധ്യതയുള്ള ...

ഈ അപ്രതീക്ഷിത ലക്ഷണങ്ങള്‍ ദുഷ്‌കരമായ സമയം വരാന്‍ പോകുന്നു ...

ഈ അപ്രതീക്ഷിത ലക്ഷണങ്ങള്‍ ദുഷ്‌കരമായ സമയം വരാന്‍ പോകുന്നു എന്നതിന്റെ സൂചനയായിരിക്കാം!
ജീവിതത്തില്‍, നല്ല സമയങ്ങളും ചീത്ത സമയങ്ങളും വന്നു പോകും. നല്ല സമയങ്ങള്‍ സന്തോഷവും ...

Weekly Horoscope March 17-March 23: 2025 മാർച്ച് 17 മുതൽ 23 ...

Weekly Horoscope March 17-March 23: 2025 മാർച്ച് 17 മുതൽ 23 വരെ, നിങ്ങളുടെ സമ്പൂർണ്ണ വാരഫലം
2025 മാർച്ച് 17 മുതൽ 23 വരെയുള്ള ഒരാഴ്ച 12 കൂറുകാര്‍ക്കും എങ്ങനെയായിരിക്കും.

നിങ്ങളുടെ ഫേവറേറ്റ് കളര്‍ ഇതാണോ? നിങ്ങളുടെ സ്വഭാവം ...

നിങ്ങളുടെ ഫേവറേറ്റ് കളര്‍ ഇതാണോ? നിങ്ങളുടെ സ്വഭാവം ഇങ്ങനെയായിരിക്കും
ഹോളി വെറും നിറങ്ങളുടെ ഉത്സവമല്ല - അത് ഐഡന്റിറ്റി, ഊര്‍ജ്ജം, വികാരങ്ങള്‍ എന്നിവയുടെ ...