വിഘ്‌നേശ്വരന്‍റെ തൃക്കാല്‍ക്കളില്‍ ജന്മമാകുന്ന നാളീകേരം ഉടച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുമ്പോള്‍, നാളീകേരം തകരുന്നത് പോലെ വിഘ്‌നങ്ങള്‍ ഉടഞ്ഞുതീരും എന്നാണ് ഹൈന്ദവ വിശ്വാസം.
ഗണപതിയുടെ ആകാരത്തെ കുറിച്ച് പുരാണങ്ങളില്‍ കഥകള്‍ പലതുണ്ട്. സ്‌ത്രീരൂപത്തില്‍ പോലും ചില ഭാഗങ്ങളില്‍ ഗണപതി ആരാധിക്കപ്പെടുന്നു. ശാക്തേയന്മാരാണ് ഈ വിശ്വാസം പുലര്‍ത്തുന്നത്.
വിനായകി, സൂര്‍പ്പ, കര്‍ണ്ണി, ഗണേശാനി, ലംബാ തുടങ്ങിയവയാണ് വിഘ്‌നേശ്വരന്‍റെ സ്‌ത്രൈണ ഭാവങ്ങള്‍. അഞ്ച് മുഖങ്ങളില്‍ കാണുന്ന ഗണപതിയെ പഞ്‌ചമുഖ ഗണപതി എന്ന് പറയുന്നു. നൃത്ത ഗണപതി, ബാലഗണപതി, ഉണ്ണി ഗണപതി, ബ്രഹ്മചാരി ഭാവത്തിലുള്ള വരസിദ്ധി ഗണപതി തുടങ്ങിയ രൂപങ്ങളിലും ഗണപതിയെ പൂജിക്കുന്നു.
ഗണപതിയുടെ വിചിത്രമായ രൂപത്തെ ഗഹനമായ പ്രാപഞ്ചിക രഹസ്യമങ്ങളുമായി ആചാര്യന്മാര്‍ താരതമ്യം ചെയ്യാറുണ്ട്. ഒരു പാദം നിലത്തൂന്നിയും മറ്റേത് തുടയോട് ചേര്‍ത്തുവച്ചുമാണ് ഗണപതി ഇരിക്കുന്നത്.
WEBDUNIA|
നിലത്തൂന്നിയ പാദം ലൗകിക ജീവിത്തോടുള്ള ബന്ധമാണെങ്കില്‍ തുടയോട് ചേര്‍ന്നിരിക്കുന്ന പാദം ജീവിതകാലത്ത് തന്നെ ഏത്തേണ്ട ആത്മീയ ഉന്നതിയെ സൂചിപ്പിക്കുന്നു എന്നാണ് കരുതുന്നത്.