1. മറ്റുള്ളവ
  2. »
  3. പാചകം
  4. »
  5. സസ്യാഹാരം
  6. പയറു കറി

പയറു കറി

പാചകം
ഇതാ ഊണിനോടൊപ്പം കഴിയ്കാന്‍ ഒരു പയറുകറി...നിങ്ങള്‍ക്ക്‌ ഇഷ്ടപ്പെടാതിരിയ്ക്കില്ല

ചേര്‍ക്കേണ്ട ഇനങ്ങള്‍

ചെറുപയര്‍ അര കിലോ
ഉള്ളി 100 ഗ്രാം
വറ്റല്‍മുളക്‌ 10 എണ്ണം
ഉപ്പ്‌ പാകത്തിന്‌
വെളിച്ചെണ്ണ 4 സ്പൂണ്‍
കടുക്‌ 2 സ്പൂണ്‍
മുളക്‌ 4 എണ്ണം
കറിവേപ്പില കുറച്ച്‌

പാകം ചേയ്യേണ്ട വിധം

ചെറുപയര്‍ വെള്ളം ഒഴിച്ച്‌ വേവിക്കുക. ഉള്ളി കഴുകി ചെറുതായി അരിഞ്ഞ്‌ വയ്ക്കുക. ചീനച്ചട്ടി അടുപ്പത്ത്‌ വച്ച്‌ വെളിച്ചെണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍ മുളക്‌ മുറിച്ചിട്ട്‌ കടുകും കറിവേപ്പിലയുമിട്ട്‌ പൊട്ടുമ്പോള്‍ ഉള്ളി അരിഞ്ഞതുമിട്ട്‌ വഴറ്റുക. മുളക്‌ അരച്ച്‌ വയ്ക്കുക. പയര്‍ വെന്ത ശേഷം തവി കൊണ്ട്‌ ഉടയ്ക്കുക. അരച്ചു കൂട്ടിയിളക്കി വഴറ്റിയ ഉള്ളിയും ചേര്‍ത്ത്‌ പാകത്തിന്‌ ഉപ്പ്‌ ചേര്‍ത്ത്‌ തിളപ്പിച്ച്‌ ഉപയോഗിക്കാം.