WEBDUNIA|
Last Modified ചൊവ്വ, 24 സെപ്‌റ്റംബര്‍ 2013 (17:07 IST)
കൂട്ടുകറി ഉണ്ടെങ്കില്‍ എല്ലാം എളുപ്പം. ചോറായാലും പലഹാരമായാലും മറ്റൊരു കറി തിരക്കണ്ടാ.
പാകം ചെയ്യേണ്ട വിധം
ചെറുകിഴങ്ങ് - 1കിലോ സവാള - 400 ഗ്രാം പച്ചമുളക് - 18 എണ്ണം വറ്റല്‍ മുളക് - 20 എണ്ണം മല്ലിപ്പൊടി - 4 സ്പൂണ്‍ മഞ്ഞള്‍പ്പൊടി - 11/2 സ്പൂണ്‍ കറിമസാല - 1 സ്പൂണ്‍ ഉപ്പ് - പാകത്തിന് തേങ്ങാപാല്‍ - 4 കപ്പ് കടുകു താളിക്കാന്‍ ഉള്ള സാധനങ്ങള്‍ വെളിച്ചെണ്ണ - 6 സ്പൂണ്‍ വറ്റല്‍മുളക് - 10 എണ്ണം കടുക് - 2 സ്പൂണ്‍ കറിവേപ്പില - ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
കിഴങ്ങ്, സവാള, പച്ചമുളക് എന്നിവ ചെറിയ കഷണങ്ങളാക്കുക. അതിനുശേഷം മുറിച്ചു വച്ച സവാളയും പച്ചമുളകും ചീനചട്ടിയില്‍ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് നല്ലവണ്ണം ചുവന്നു വരുന്നതുവരെ ഇളക്കുക. ചുവന്നുവന്നതിനു ശേഷം മുറിച്ചു വെച്ച കിഴങ്ങും സവാളയും പച്ചമുളകും ഒരു പാത്രത്തില്‍ കുറച്ച് വെള്ളം വെച്ച് വേവിക്കുക. മുളക്, മല്ലി, മഞ്ഞള്‍പ്പൊടി, കറിമസാല ഇവ ഒന്നിച്ച് കുറച്ച് എണ്ണയില്‍ വറുത്തുമൂപ്പിച്ച് കോരി പൊടിക്കുക. കഷണങ്ങള്‍ വെന്ത ശേഷം ഉപ്പു ചേര്‍ത്ത് തവി കൊണ്ട് വേവിച്ച കഷണം നന്നായി ഞെക്കി ഉടക്കുക അതിനുശേഷം കറികൂട്ട് കുറച്ച് വെള്ളത്തില്‍ കലക്കി കഷണങ്ങളിലൊഴിച്ച് തിളപ്പിക്കുക. നല്ലവണ്ണം വെട്ടിത്തിളക്കുമ്പോള്‍ പിഴിഞ്ഞ് വെച്ചിട്ടുള്ള തേങ്ങാപാല്‍ ഒഴിച്ച് പതഞ്ഞുവരുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കി വയ്ക്കണം. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക്, കരിവേപ്പില, വറ്റല്‍മുളക് എന്നിവ ചേര്‍ത്ത് കടുക് വറുത്ത് കറിയിലൊഴിച്ചിളക്കി ഉപയോഗിക്കാം.