ഓലന്‍

WEBDUNIA| Last Modified തിങ്കള്‍, 31 ഒക്‌ടോബര്‍ 2011 (15:33 IST)
കേരളത്തിന്‍റെ പരമ്പരാഗത കറിയായ ഓലന്‍ തയ്യാറാക്കാന്‍ അറിയാത്തവര്‍ വിഷമിക്കേണ്ട. വരൂ ഓലന്‍ തയ്യാറാക്കാം.
പാചകം, വെജിറ്റേറിയന്‍, വെജ്, നോണ്‍ വെജ്, മാംസാഹാരം, സസ്യാഹാരം, അടുക്കള, രുചി, ചേരുവ, ഭക്ഷണം, ആഹാരം

ചേര്‍ക്കേണ്ട ഇനങ്ങള്‍

വന്‍പയര്‍ - 1/4 കപ്പ്‌
വെള്ളം - 1 1/2 കപ്പ്‌
കുമ്പളങ്ങ കഷണങ്ങളാക്കിയത്‌ - 1 കപ്പ്‌
പച്ചമുളക്‌ കുറുകെ പിളര്‍ന്നത്‌ - എട്ട്‌
ഉപ്പ്‌ - പാകത്തിന്‌
തേങ്ങാപ്പാല്‍ - 1/2 കപ്പ്‌
കറിവേപ്പില - ആവശ്യത്തിന്‌
വെളിച്ചെണ്ണ - 11/2 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യേണ്ട വിധം

ഒന്നാമത്തെ കുതിര്‍ത്ത്‌ വച്ച്‌ അര കപ്പ്‌ വെള്ളത്തില്‍ വേവിക്കുക. മൂന്നാമത്തെ ചേരുവ അര കപ്പ്‌ വെള്ളവും പച്ചമുളകും ഉപ്പും ചേര്‍ത്ത്‌ വേവിക്കുക. വെന്ത പയര്‍ ഇതിലേക്ക്‌ ചേര്‍ത്ത്‌ തേങ്ങാപ്പാല്‍ ഇതില്‍ ഒഴിച്ച്‌ ചെറുതീയില്‍ ചൂടാക്കുക. അതിനുശേഷം വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്ത്‌ വാങ്ങിവയ്ക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :