ചിപ്പി പീലിപ്പോസ്|
Last Modified വെള്ളി, 31 ജനുവരി 2020 (17:57 IST)
ആരോഗ്യത്തിന് ഏറെ ഗുണകരമാണ് പച്ചക്കറി, ഇലക്കറി തുടങ്ങിയവ. അവയിലൊന്നാണ് ചീരക്കറി. ചീരയിൽ അനവധി കാത്സ്യം ആണ് അടങ്ങിയിരിക്കുന്നത്. ഇവ സൌന്ദര്യത്തിനും ആരോഗ്യത്തിനും ഗുണകരമാണ്. ആരോഗ്യകരമായ ചീരക്കറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം:
ചേര്‍ക്കേണ്ട സാധനങ്ങള്‍:
ഉലുവ ഇല - 1 കിലോ
ചീര - 1 കിലോ
മുളകുപൊടി - 5 സ്പൂണ്‍
ഇഞ്ചി - 4 കഷണം
ഉള്ളി - 10 കഷണം
ഉപ്പ് - പാകത്തിന്
നെയ്യ് - 70 ഗ്രാം
പാചകം ചെയ്യുന്ന രീതി:
ഉലുവയിലയും ചീരയും കഴുകി ചെറുതായി അരിഞ്ഞ് മൂന്ന് കപ്പ് വെള്ളത്തില്‍ വേവിക്കുക. അതില്‍ മുളകുപൊടിയും ഇഞ്ചിയും ചേര്‍ത്ത് ചെറു തീയില്‍ വേവിക്കുക. വെന്തശേഷം നല്ലവണ്ണം ഉടയ്ക്കുക. ചീനചട്ടിയില്‍ നെയ്യൊഴിച്ച് തിളയ്ക്കുമ്പോള്‍ ചെറുതായി അരിഞ്ഞ ഉള്ളിയും ഇഞ്ചിയും ഇട്ട് വറുത്തെടുക്കുക. ഉള്ളി ചുവക്കുമ്പോള്‍ വെന്ത ചീര ചേര്‍ത്ത് ഇളക്കി കുറച്ച് സമയം കഴിഞ്ഞ് ഉപയോഗിക്കാം.