രുചികരമായ മാങ്ങാച്ചമ്മന്തി

WEBDUNIA| Last Modified വ്യാഴം, 5 ഫെബ്രുവരി 2009 (18:01 IST)
ഊണിനൊപ്പം കഴിക്കാന്‍ നാവില്‍ വെള്ളമൂറും മാങ്ങാച്ചമ്മന്തിയുണ്ടാക്കൂ.

തേങ്ങ - 2 കപ്പ്
മാങ്ങ - 1കപ്പ് (ചെറുതായി അരിഞ്ഞത്)
ചെറിയ ഉള്ളി - 2
ഉണക്കമുളക് - 4
ഇഞ്ചി - 1 കഷണം
കുരുമുളകുപൊടി - 1/2 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - പാകത്തിന്

പാകം ചെയ്യുന്ന വിധം:

ഇഞ്ചി ചെറുതായി നുറുക്കണം. ഇഞ്ചി, കുരുമുളകുപൊടി, എന്നിവ ചൂടാക്കിയ വെളിച്ചെണ്ണയില്‍ മൂപ്പിക്കുക. അതിനുശേഷം ഇവയും തേങ്ങ, ഉള്ളി, മാങ്ങ അരിഞ്ഞത് എന്നിവ ഉപ്പും ചേര്‍ത്ത് മയത്തില്‍ അരച്ചെടുക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :