തകര്‍പ്പന്‍ പാവയ്ക്കാ വറ്റല്‍

WEBDUNIA| Last Modified വെള്ളി, 27 ഫെബ്രുവരി 2009 (12:18 IST)
രുചികരമായ പാവയ്ക്കാ വറ്റലുണ്ടാക്കാന്‍ പഠിക്കാം.

ചേരുവകള്‍:

പാവയ്ക്ക - 250 ഗ്രാം
പച്ചമുളക് - 15
മഞ്ഞള്‍ - 2 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്നവിധം:

പാവയ്ക്ക കനം കുറച്ച് വട്ടത്തിനരിയുക. അതിനുശേഷം പച്ചമുളക് കീറിയതും പാകത്തിന് ഉപ്പും മഞ്ഞള്‍പ്പൊടിയും പുരട്ടി അടുപ്പത്ത് വച്ച് വെള്ളം വറ്റിക്കുക. അതിനുശേഷം നല്ല വെയിലത്ത് ഉണക്കുക. അതിനുശേഷം ഉണങ്ങിയ പാത്രത്തില്‍ സൂക്ഷിച്ച് ആവശ്യമുള്ളപ്പോള്‍ വെളിച്ചെണ്ണയില്‍ വറുത്ത് ഉപയോഗിക്കാവുന്നതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :