വാസ്തുവും ചിഹ്നങ്ങളും

PRO
ദ്വേഷ്യം വെളിപ്പെടുത്തുന്ന കണ്ണുകളോടെ തുമ്പിക്കൈ ഉയര്‍ത്തി ആക്രമ സന്നദ്ധനായി നില്‍ക്കുന്ന ഒരു ആനയുടെ പ്രതിമ പ്രയോജനം ചെയ്യില്ല. അതേപോലെ, വിശന്ന് നില്‍ക്കുന്ന ഒരു ആനയുടെ പ്രതിമയും ഉപയോഗപ്രദമെന്ന് പറയാനാവില്ല. ശാന്തനായി, സന്തോഷഭാവത്തോടെ തലയെടുത്ത് നില്‍ക്കുന്ന ആനയുടെ പ്രതിമ നിങ്ങളുടെ വീടിന് ഒരു മുതല്‍ക്കൂട്ടാവും.

കുതിരലാടം

ആനയുടെ പ്രതിമ പോലെ തന്നെ കുതിര ലാടവും വാസ്തു ശാസ്ത്രകാരന്‍‌മാര്‍ അംഗീകരിച്ച ഒരു അടയാളമാണ്. വീട്ടിലെ വിപരീത ഊര്‍ജ്ജത്തെ പുറന്തള്ളാനാണ് കുതിരലാടം ഉപയോഗിക്കുന്നത്. ഉത്തമ ഫലം ലഭിക്കാന്‍ കുതിരലാടം ശരിയായ രീതിയില്‍ തന്നെ വയ്ക്കാന്‍ ശ്രദ്ധിക്കണം.

കുതിരലാടം ഇംഗ്ലീ‍ഷ് അക്ഷരമാലയിലെ “യു” എന്ന അക്ഷരത്തിന്‍റെ മാതൃകയിലാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. ഇതിന്‍റെ രണ്ട് അറ്റവും മുകളിലേക്ക് വരത്തക്ക വിധം പ്രധാന വാതിലിനു മുകളില്‍ വെളിയിലേക്ക് ദര്‍ശനം ആകത്തക്ക വിധത്തില്‍ ആയിരിക്കണം പതിക്കേണ്ടത്.

PRATHAPA CHANDRAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :