നേരത്തെ തന്നെ വ്യക്തമായ പദ്ധതി തയ്യാറാക്കിയാല്‍ നമുക്ക് വീടിനെ സ്വര്‍ഗ്ഗ സമാനമാക്കാന്‍ കഴിയും. ഇതിനായി, വീട് പണിയെക്കുറിച്ച് ആലോചിച്ച് തുടങ്ങുമ്പോള്‍ തന്നെ വാസ്തു ശാസ്ത്രത്തെയും കൂട്ടുപിടിക്കുകയാണ് നല്ല മാര്‍ഗ്ഗം.
വീട് പണിയാനുള്ള സ്ഥലം തെരഞ്ഞെടുക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രധാന പ്രവേശന വഴിക്ക് എതിരെ ആരാധനാലയം, മരം, തുറന്ന ഓട, കോടതി, ജയില്‍, വെദ്യുത-ടെലഫോണ്‍ പോസ്റ്റ് എന്നിവ ഉണ്ടായിരിക്കുന്നത് ശുഭമല്ല.
ചതുപ്പ് നിലം വീട് വയ്ക്കാന്‍ അനുയോജ്യമല്ല. പണ്ട് ശ്മശാനമായിരുന്ന ഇടവും കറുത്ത ചെളിയുള്ളതുമായ സ്ഥലങ്ങളും വീട് പണിക്ക് അനുയോജ്യമല്ല. വീട് വയ്ക്കുന്ന ഭൂമി 12 അടിവരെ കുഴിച്ച് മണ്ണിനെ കുറിച്ച് വാസ്തു വിദഗ്ധരുടെ അഭിപ്രായം അറിയണം.
പ്രധാന ഗേറ്റ് അകത്തേക്ക് തുറക്കുന്ന രീതിയില്‍ ആവണം നിര്‍മ്മിക്കേണ്ടത്. പൂജാമുറി ഒരുക്കുന്നുണ്ട് എങ്കില്‍ അത് പ്രധാന വാതിലിന് മുന്നില്‍ ആവരുത്. പൂജാമുറി അടുക്കളയോടും ബാത്ത് റൂമിനോടും അടുത്താവരുത് എന്നും പ്രത്യേകം ഓര്‍ക്കുക.