അനുബന്ധ വാര്‍ത്തകള്‍
- പതിവായി വീട്ടില്‍ കള്ളന് കയറുന്നുണ്ടോ ?; എങ്കില്‍ വാസ്തുവാണ് വില്ലന്‍
- വാസ്തുവും വീടുപണിയും പിന്നെ ആരോഗ്യവും; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
- ഗണപതി വിഗ്രഹം വീട്ടിൽ വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- വീടുകളില്‍ ക്ലോക്ക് സ്ഥാപിക്കുന്നത് ഇങ്ങനെയോ ?; എങ്കില്‍ നിങ്ങള്‍ പാപ്പരാകും!
- പാല് കാച്ചല് ചടങ്ങ് വിശേഷപ്പെട്ടതാണ്, ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം
മതിൽ പണിയാത്ത വീടുകളിൽ ഐശ്വര്യം നിലനിൽക്കില്ല ?
വാസ്തു പ്രകാരം വീട് പണിയുന്നതുകൊണ്ട് മാത്രം കാര്യമായില്ല പൂർണ്ണാർത്ഥത്തിൽ ഇതിന്റെ ഭലം ലഭിക്കാൻ വീടിനു ചുറ്റും മതിലുകൂടി പണിയണം എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. മതിലുകൾ പണിയുമ്പോൾ വാസ്തു പരമായി നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതും ഉണ്ട്. എത്ര ചെറിയ വീടാണെങ്കിലും നമ്മുടെ പഴമക്കാർ ഒലകൾ കൊണ്ട് പോലും മതികൾ തീർത്തിരുന്നു എന്നത് വീടൂകളിൽ മതിലിന്റെ പ്രാധാന്യം ചൂണ്ടീക്കാണിക്കുന്നതാണ്.
വീടിനകത്തു നിന്നുമുള്ള പോസിറ്റിവ് എനർജ്ജി നഷ്ടമാവാതിരിക്കാനാണ് വീടുകൾക്ക് ചുറ്റും മതിലുകൾ പണിയണം എന്നു പറയാൻ പ്രധാന കാരണം. പുറത്തു നിന്നുമുള്ള നെഗറ്റീവ് എനർജ്ജികളെ ഇത് വീടിനകത്ത് കടത്തിവിടാതെ തടുത്ത് നിർത്തുകയും ചെയ്യും. ചുറ്റു മതിലുകൾ ഇല്ലാത്ത വീടുകളിൽ ഐശ്വര്യം നിലനിൽക്കില്ല എന്നാണ് വാസ്തു വിദഗ്ധർ ചൂടിക്കാട്ടുന്നത്.
ചുറ്റുമതിലുകൾ പണിയുമ്പോൾ എറ്റവും ശ്രദ്ധിക്കേണ്ടത് കന്നിമൂല മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് അല്പം ഉയർത്തി പണിയണം എന്നതാണ്. മാത്രമല്ല ഈ ഭഗങ്ങളിൽ കിളിവാതിലുകളൊ മതിലൊ പണിയാനും പാടില്ല. ഇത് ദോഷകരമാണ്. കിഴക്കുഭാഗത്ത് മതിൽ അല്പം താഴ്ത്തിക്കെട്ടാനും ശ്രദ്ധിക്കണം. തടസമില്ലാതെ സൂര്യ പ്രകശത്തിന് വീടിനകത്തേക്ക് പ്രവേശിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.