കൂവളത്തിന്റെ ഇലയും പരമശിവനും തമ്മില്‍ എന്താണ് ബന്ധം ?

കൂവളത്തിന്റെ ഇലയും പരമശിവനും തമ്മില്‍ എന്താണ് ബന്ധം ?

  Astro , Astrology , shivan , തുളസി , കൂവളം , ശിവന്‍ , പരമശിവന്‍ , പൂജ
jibin| Last Modified ഞായര്‍, 20 മെയ് 2018 (16:55 IST)
ഹൈന്ദവ വിഭാഗത്തിന്റെ ആ‍രാധനക്രമത്തില്‍ തുളസിക്കെന്ന പോലെ കൂവളത്തിനും പ്രത്യേക സ്ഥാനമുണ്ട്. മഹാവിഷ്‌ണുവിനെ ആരാധിക്കാന്‍ തുളസി ഉപയോഗിക്കുമ്പോള്‍ പരമശിവന് അര്‍പ്പിക്കാനുള്ളതാണ് കൂവളത്തിന്റെ ഇലയെന്നാണ് വിശ്വാസം.

ആരാധനയുടെ ഭാഗമായതു കൊണ്ടു തന്നെ കൂവളം നടുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇതുവഴി ശിവപ്രീതി ലഭിക്കുമെന്നാണ് വിശ്വാസം. കൂവളത്തിന്റെ ഓരോ തണ്ടിലും മൂന്ന് ഇലകള്‍ ആണുള്ളത്, ഇത് പരമശിവന്റെ തൃക്കണ്ണിന്റെ പ്രതീകമാണെന്നാണു ഒരു വിഭാഗമാളുകള്‍ വിശ്വാസം.

പൂജയ്‌ക്കായി കൂവളത്തിന്റെ ഇല പറിക്കുന്ന ദിവസങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. പൗർണമി, ചതുർ‌ഥി, അമാവാസി, മാസപ്പിറവി, അഷ്ടമി, നവമി, തിങ്കളാഴ്ച ഈ ദിവസങ്ങളില്‍ കൂവളത്തിന്റെ ഇല പറിക്കുന്നത് ദോഷം ചെയ്യും.

ഈ ദിവസങ്ങളുടെ തലേ ദിവസം വേണം പൂജയ്‌‌ക്ക് ആവശ്യമായുള്ള ഇലകള്‍ പറിച്ചുവയ്‌ക്കാന്‍.


വീടിന്റെ തെക്കു വശത്തോ പടിഞ്ഞാറു വശത്തോ വേണം കുമ്പളം നടാന്‍. ഇവിടം ശുദ്ധിയായി സൂക്ഷിക്കുന്നതിനൊപ്പം നിത്യവും കൂവളച്ചുവട്ടിൽ ദീപം തെളിയിക്കണം. കുടുംബത്തിന് ഐശ്വര്യം കൈവരാന്‍ ഈ ആരാധന സഹായിക്കും. ഒരു സാഹചര്യത്തിലും കൂവളം നശിക്കാതെ നോക്കേണ്ടതും അത്യാവശ്യമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :