അനുബന്ധ വാര്‍ത്തകള്‍
- സൂമും, ഗൂഗിൾ ഡുവോയും വെല്ലുവിളി, ഗ്രൂപ്പ് വീഡിയോ കോളിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ വാട്ട്സ് ആപ്പ്
- ചൈന മരണസംഖ്യ തിരുത്തിയതുപോലെ മറ്റു രാജ്യങ്ങളും ചെയ്യേണ്ടിവരുമെന്ന് ലോകാരോഗ്യ സംഘടന
- ചോദിച്ച പണം നല്‍കിയില്ല, 17കാരൻ അമ്മയെ ചുട്ടുകൊന്നു
- നളന്ദയിലും തബ്ലീഗ് സമ്മേളനം നടന്നു, പങ്കെടുത്തത് 640 പേർ, 366 പേരെ കണ്ടെത്താനായില്ല
- ഒറ്റ അക്ക വാഹനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ നിരത്തിലിറക്കാം, ക്രമീകരണം ഇങ്ങനെ
ഹെക്ടർ പ്ലസിനെ ജുണിൽ വിപണിയിലെത്തിയ്ക്കാൻ എംജി
മോറീസ് ഗ്യാരേജസ് ആദ്യമായി വിപണിയിലെത്തിച്ച എംജി ഹെക്ടറിന്റെ സെവൻ സീറ്റർ പതിപ്പിനെ ഈ വർഷം ജൂണിൽ തന്നെ വിപണിയിൽ അവതരിപ്പിയ്ക്കും എന്ന് എംജി. ഫെബ്രുവരിയിൽ നടന്ന ഡൽഹി ഓട്ടോ എക്സ്പോയിൽ എംജി വാഹനത്തെ പ്രദർശിപ്പിച്ചിരുന്നു.
ആറ്, ഏഴ് സീറ്റ് ഡിസൈനിൽ വാഹനം വിപണിയിലെത്തും. പുതിയ പാറ്റേണിലുള്ള ഡിആര്‍എലും, ഹെഡ്‌ലൈറ്റുകളും ഫോഗ് ലാമ്പുകളുമാണ് വാഹനത്തിൽ നൽകിയിരിയ്ക്കുന്നത്. ഹെഡ്‌ലൈറ്റുകൾക്ക് സമീപത്ത് ത്രികോണാകൃതിയിലുള്ള സില്‍വര്‍ ഇന്‍സേര്‍ട്ടുകള്‍ കാണാം, ടെയിൽ ലാമ്പുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇന്റീരിയറിൽ മൂന്നാം നിരയിലെ സീറ്റുകളാണ് പ്രധാനം മാറ്റം.
റെഗുലര്‍ ഹെക്ടറിലുള്ള ഫിയറ്റ് 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും 1.5 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലുമായിരിക്കും ഈ വാഹനം എത്തുക എന്നാണ് റിപ്പോർട്ടുകൾ. ആറ് സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലച്ച് എന്നീ ട്രാൻസ്മിഷനുകളിൽ വാഹനം വാഹനത്തിൽ ഉണ്ടാകും.