വെബ്ദുനിയ ലേഖകൻ|
Last Updated:
ശനി, 18 ഏപ്രില്‍ 2020 (12:19 IST)
ലോക്‌ഡൗൺ കാലത്ത വീഡിയോ ചാറ്റ് ആപ്പുകൾക്ക് കൂടുതൽ ഉപയോക്താക്കളെ ലഭിയ്ക്കുന്ന പശ്ചാത്തലത്തിൽ ഗ്രൂപ്പ് വീഡിയോ കോളിൻ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ തയ്യാറെടുക്കകയാണ് വാട്ട്സ് ആപ്പ്. വാട്ട്സ് ആപ്പ് അപ്ഡേറ്റുകളെ കുറിച്ച് വിവരങ്ങൾ പുറത്തുവിടാറുള്ള വാബീറ്റ ഇൻഫോയാണ് ഇതുസംബന്ധിച്ച് വിവരങ്ങൾ പങ്കുവച്ചത്.
സൂം, ഗൂഗിൾ ഡുവോ ഉൾപ്പടെയുള്ള പ്ലറ്റുഫോമുകൾ 12 പേർക് ഒരുമിച്ച് വീഡിയോ ചാറ്റ് ചെയ്യാവുന്ന അപ്ഡേറ്റ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് വട്ട്സ് ആപ്പും പുതിയ സംവിധാനം ഒരുക്കുന്നത്. നിലവിൽ നാല് പേർക്ക് മാത്രമാണ് വാട്ട്സ് ആപ്പിൽ ഗ്രൂപ്പ് വീഡിയോ ചാറ്റ് ചെയ്യാൻ സാധിയ്ക്കുക. എന്നാൽ പുതിയ അപ്ഡേറ്റിൽ എത്ര പേർക്ക് ഒരുമിച്ച് വീഡിയോ കോൾ ചെയ്യാനാകും എന്ന് വ്യക്തമാക്കിയിട്ടില്ല. വാട്സാപ് v2.20.128 ബീറ്റ, v2.20.129 ബീറ്റ എന്നീ ആന്‍ഡ്രോയിഡ് പതിപ്പുകളിലാണ് പുതിയ മാറ്റം പരീക്ഷിയ്ക്കുന്നത്.