അനുബന്ധ വാര്ത്തകള്
- പുത്തൻ ക്രെറ്റയുടെ ടീസർ പുറത്തുവിട്ട് ഹ്യൂണ്ടായ്, ഡൽഹി ഓട്ടോഎക്സ്പോയിലൂടെ വിപണിയിലേയ്ക്ക്
- എംജിആറും ഞാനുമായി ഒരു സാദൃശ്യവുമില്ല, എന്തിന് എന്നെ കാസ്റ്റ് ചെയ്തു എന്ന് ഞാൻ ചോദിച്ചിട്ടുണ്ട് !
- ജിഗാഫൈബർ ഉപയോക്താക്കൾക്കായി ജിയോടിവി ക്യാമറയും വിപണിയിൽ !
- ഭാര്യയുടെ ചീഞ്ഞഴുകിയ മൃതദേഹത്തോടൊപ്പം മൂന്ന് ദിവസം താമസിച്ച് ഭർത്താവ്, അന്വേഷണം ആരംഭിച്ച് പൊലീസ്
- എട്ട് മിനിറ്റിനുള്ളിൽ കൊറോണ കണ്ടെത്താം, ടെസ്റ്റ് കണ്ടെത്തിയതായി ചൈനീസ് ആരോഗ്യ വിദഗ്ധർ
അതിഥികളെ സ്വീകരിയ്ക്കും മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിയ്ക്കണം !
വീട്ടിലെ ഓരോ മുറികൾക്കും അതിന്റേതായ പ്രാധാന്യം ഉണ്ട്. വാസ്തു ശാസ്ത്രത്തിൽ എപ്പോഴും ഒന്നീനോട് ഒന്ന് ചേർന്നു നിൽക്കുന്നു എന്ന് പറയാം. അതായത് വീടിന്റെ ഒരോ ഭാഗവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നർത്ഥം.
വീടുകളിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് സ്വീകരണ മുറികൾ. അതിഥികളുടെ രൂപത്തിൽ ഐശ്വര്യം വന്നു ചേരുന്ന ഇടങ്ങളാണ് സ്വീകരണ മുറികൾ. അതിനാൽ ഇവ ഒരുക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതയുണ്ട്.
വീടിന്റെ കിഴക്കോ വടക്കോ ദിക്കുകളിലാണ് സ്വീകരണമുറിക പണിയേണ്ടത്. ഇക്കാര്യം നിർമ്മാണ ഘട്ടത്തിൽ തന്നെ ശ്രദ്ധിക്കുക. മുറിയുടെ തെക്കു പടിഞ്ഞാറോ, തെക്ക് കിഴക്കോ വാതിലുകൾ സ്ഥാപിക്കരുത്. സ്ഥാനം ശരിയായതുകൊണ്ട് മാത്രം കാര്യമായില്ല. സ്വീകരണമുറികളിൽ സ്ഥാപിക്കുന്ന വസ്തുക്കൾ ഒരുക്കുന്നതിലുമുണ്ട് കാര്യങ്ങൾ.
സ്വീകരന മുറിയിൽ തെക്കു പടിഞ്ഞാറ് ദിക്കിലാണ് ഫർണിച്ചറുകൾ സ്ഥാപിക്കേണ്ടത്. അലങ്കരത്തിനായുള്ള ഷെൽഫുകളും ഈ ദിക്കിൽ തന്നെ സ്ഥാപിക്കാം. തെക്കു കിഴക്ക് മൂലയിലാണ് ടി വി ഉൾപ്പടെയുള്ളവ സ്ഥാപിക്കാൻ ഉത്തമം.