വെബ്‌ദുനിയ ലേഖകൻ|
Last Modified ബുധന്‍, 15 ജനുവരി 2020 (15:27 IST)
ഇന്ത്യൻ ടെലികോം വിപണിയിൽ ജിയോയെ എതിരിടാൻ ചൈനീസ് ഭീമൻ തയ്യാറെടുക്കുന്നു. ചൈനയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയയ ചൈന മൊബൈലാണ് ഇന്ത്യയിലേക്ക് വിപണി വ്യപിപ്പിക്കാൻ തയ്യാറെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എയർടെ വോഡഫോൺ ഐഡിയ തുടങ്ങിയ ടെലികോം കമ്പനികളുമായി ചൈന മൊബൈൽ ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ.
ഇന്ത്യയിൽ 5G വിപണി പിടിക്കുക എന്നതാണ് ചൈന മൊബൈൽ ലക്ഷ്യം വക്കുന്നത്. ചൈന മൊബൈൽ ഇന്ത്യയിലെത്തിയാൽ ജിയോയ്ക്ക് കടുത്ത മത്സരം തന്നെയാവും. ഇന്ത്യയിലെ ടെലികോം കമ്പനികളുമായി സഹകരിച്ചായിരിക്കും ചൈനാ മൊബൈൽ ഇന്ത്യയിൽ സേവനമെത്തിക്കുക എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യയിൽ പങ്കാളികളാകുന്ന കമ്പനികൾക്കും ചൈന മൊബൈൽ 5G സാങ്കേതികവിദ്യ നൽകിയേക്കും എന്നാണ് വിദഗ്ധർ പറയുന്നത്. ഇത് ഇന്ത്യൻ കമ്പനികൾക്കും നേട്ടമായിരിക്കും. അധികം വൈകാതെ തന്നെ ഇന്ത്യയിൽ 5G എത്തും. ഇത് തുടക്കത്തിൽ തന്നെ പ്രയോജനപ്പെടുത്തി ഉപയോക്താക്കളെ നേടാനായിരിക്കും കമ്പനിയുടെ നീക്കം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.