കിയയുടെ കാർണിവൽ മൂന്ന് വകഭേതങ്ങളിൽ, വില 26 ലക്ഷം മുതൽ !

വെബ്‌ദുനിയ ലേഖകൻ| Last Modified ബുധന്‍, 15 ജനുവരി 2020 (17:22 IST)
ഇന്ത്യയിൽ അരങ്ങേറ്റത്തിൽ തന്നെ മികച്ച പ്രതികരണമാണ് കിയ സെൽടോസിന് ലഭിച്ചത്. ഇന്ത്യയിൽ ഏറ്റവും അധികം വിൽക്കപ്പെടുന്ന എസ്‌യുവിയാണ് ഇപ്പോൾ സെൽടോസ് പിന്നാലെ പ്രീമിയം എംപിവി കാർണീവലിനെ ഇന്ത്യൻ വിപണിയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കിയ. അടുത്തമാസം ആദ്യം നടക്കുന്ന ഓട്ടോ എക്സ്‌പോയിൽ വാഹനത്തെ കിയ അവതരിപ്പിക്കും.

മൂന്ന് വേരിയന്റുകളിലായാണ് കാർണിവലിനെ കിയ ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നത്. പീമീയം, പ്രെസ്റ്റീജ്, ലിമോസിൻ എന്നിങ്ങനെയാണ് മൂന്ന് വകഭേതങ്ങൾ അടിസ്ഥാന വകഭേതത്തിന് 26 ലക്ഷവും, ഉയർന്ന വകഭേതത്തിന് 30 ലക്ഷം രൂപയുമായിരിക്കും ഇന്ത്യൻ വിപണിയിൽ വാഹനത്തിന്റെ വില. 7. 8 സീറ്റർ വാഹനമായാണ് പ്രീമിയം പതിപ്പ് വിപണിയിൽ എത്തുക.

എന്നാൽ കൂടുതൽ പ്രീമിയം ഫീച്ചറുകൾ പ്രസ്റ്റീജ് പതിപ്പ് മുതലാണ് ഉണ്ടാവുക, ഏഴ്, ഒൻപത് സീറ്റർ വാഹനമായി ആയിരിക്കും പ്രസ്റ്റീജ് പതിപ്പ് എത്തുക. ഓട്ടോമാറ്റിക് സൺറൂഫ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഈ പതിപ്പിൽ ഉണ്ടായിരിക്കും. ഉയർന്ന വകഭേതദമായ ലിമോസിന് 7 സീറ്റർ വാഹനമായാണ് വിപണിയിൽ എത്തുക. പിൻ സീറ്റിൽ യാത്ര ചെയ്യുന്നവർക്ക് രണ്ട് 10.1 ഇൻഫോടെയിൻമെന്റ് സ്ക്രീനും ഉയർന്ന പതിപ്പിൽ ഉണ്ടാകും.

200 ബിഎച്ച്പി കരുത്തും 440 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 2.2 ലിറ്റർ ഡീസൽ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുക. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനിലായിരിക്കും വാഹനം വിപണിയിലെത്തുക. ഇന്ത്യൻ വിപണിയിൽ. ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റയുമായിട്ടായിരിക്കും കാർണിവലിന്റെ ഏറ്റുമുട്ടൽ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :