വീട്ടിലെ ഈയിടം എങ്ങനെ പരിപാലിക്കുന്നു ? സാമ്പത്തിക അഭിവൃദ്ധിക്ക് ഇത് പ്രധാനമാണ് !

വെബ്‌ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 30 ഡിസം‌ബര്‍ 2019 (20:29 IST)
സമ്പാദിക്കുന്നതൊന്നും കയ്യിൽ നിൽക്കുന്നില്ല, വീട്ടിൽ ഇടക്കിടെ മൊഷണങ്ങൾ നടാക്കുന്നു എന്നെല്ലാം പലരും പരാതി പറയാറുണ്ട്. എന്നാൽ ഇത് നമ്മൾ വീട്ടിൽ സമ്പത്ത് സൂക്ഷിക്കുന്ന ഇടത്തിന്റെ തകരാറു മൂലം സംഭവിക്കാം എന്നാണ് വസ്തു ശാത്രം പറയുന്നത്. വീടുകളിൽ ധനം സുക്ഷിക്കാൻ ഉത്തമമായ ഇടങ്ങളും ഒരിക്കലും സമ്പത്ത് സൂക്ഷിക്കാൻ പാടില്ലാത്ത ഇടങ്ങളും ഉണ്ട്. ഇത്തരം ഇടങ്ങളെക്കുറിച്ച് വസ്തു ശാസ്ത്രത്തിൽ ക്രിത്യമായി പറയുന്നുണ്ട്.

കന്നിമൂലയാണ് സമ്പത്ത് സൂക്ഷിക്കാൻ ഏറ്റവും ഉത്തമമായ സ്ഥാനം. ഇത് അഭിവൃദ്ധിയും സമ്പത്തിന്റെ വർധനവും പ്രദാനം ചെയ്യും. കന്നിമൂലകളിൽ വടക്കോട്ടു തുറക്കുന്ന രീതിയിൽ ധനം സൂക്ഷിക്കുന്ന പെട്ടികളോ അലമാരകളോ വെക്കുന്നതിലൂടെ സമ്പൽസമൃദ്ധി കൈവരുമെന്ന് ശാസ്ത്രം പറയുന്നു. ഇനി ധനം ഒരിക്കലും സൂക്ഷിക്കാൻ പാടില്ലാത്ത ഇടങ്ങളെ കുറിച്ചാണ് പറയുന്നത്. വടക്കുകിഴക്കേ ദിക്കിൽ ഈശാന കോണിൽ ഒരിക്കലും സമ്പത്ത് സൂക്ഷിച്ചുകൂട.

ഇത് ദാരിദ്ര്യത്തിന് ഇടയാക്കുമെന്നും കടബാധ്യതകൾ വന്നു ചേമെന്നുമാ‍ണ് ശാസ്ത്രം പറയുന്നത്. അതുപോലെതന്നെ തെക്കുകിഴക്കേ ദിക്കിലെ മുറികളിൽ പണം സൂക്ഷിക്കരുത്. ഇത് അഗ്നികോണാണ്. ഇവിടെ ധനം സൂക്ഷിക്കുന്നത് ഇടക്കിടെയുള്ള മോഷണങ്ങൾക്കും അനാവശ്യ ചിലവുകൾക്കും വഴിവെക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :