തരംഗമാവാൻ ജീപ്പിന്റെ റെനെഗെഡ് PHEV എത്തി !

വെബ്‌ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 30 ഡിസം‌ബര്‍ 2019 (19:37 IST)
ജനപ്രിയ എസ്‌യുവി റെനെഗേഡിന്റെ പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പിനെ അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ച് ജീപ്പ്. വാഹനത്തിനായുള്ള ബുക്കിംഗ് പുതുവർഷത്തിൽ ആരംഭിക്കും.
ജൂണിലാണ് വാഹനം നിരത്തുകളിൽ എത്തുക
ഇന്റേണൽ കംബസ്റ്റൻ എൻജിനോടൊപ്പം പിന്നിൽ 134 hp ഇലക്ട്രിക് മോട്ടോറും ചേർന്നാണ് റെനെഗെഡിന്റെ PHEVന് കരുത്തുറ്റ കുതിപ്പ്.

റെനെഗേഡിന്റെ ഡീസൽ പതിപ്പുകളേക്കാൾ 120 കിലോഗ്രാം അധികഭാരമേ ഈ പതിപ്പിന് ഒള്ളു. 130 കിലോമീറ്റർ വേഗതയിൽ 50 കിലോമീറ്റർ ദൂരം പൂർണ്ണമായും ഇലക്ട്രിക് കരുത്തിൽ സഞ്ചരിക്കാൻ റെനെഗേഡ് PHEV ന് സാധിക്കും. മികച്ച ഉന്ധനക്ഷമത ഇത് വാഹനത്തിന് നൽകും. വാഹനത്തെ പ്ലഗ് ഇൻ ഹൈബ്രിഡ് ആക്കിയപ്പോൾ ഇന്ധന ടാങ്കിന്റെ ശേഷി 54 ലിറ്ററിൽ നിന്ന് 39 ലിറ്ററായി കുറച്ചിട്ടുണ്ട്.

എഞ്ചിനിൽ ബെൽറ്റ്-ആക്റ്റിവേറ്റഡ് ജനറേറ്ററും നൽകിയിരിക്കുന്നു, വാഹനം ബ്രേക്ക് ചെയ്യുന്ന സമയത്തും ഇത് ബാറ്ററി റീചാർജ് ചെയ്യും. പൂർണ്ണമായി ഇലക്ട്രിക് മോഡിൽ പ്രവർത്തിക്കുമ്പോൾ, എസ്‌യുവിയുടെ പിൻ ചക്രങ്ങളിലേക്കാണ് പവർ നൽകുക. പെട്രോൾ മോഡിൽ നിയത്രണം മുൻ ചക്രങ്ങളിലായിരിക്കും. 1.3 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് റെനെഗേഡ് PHEV ന്, കരുത്ത് പകരുന്ന എഞ്ചിൻ. 180 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ എഞ്ചിൻ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :