എയർടെൽ ഉപയോക്താക്കൾക്ക് തിരിച്ചടി, പ്രതിമാസ റീചാർജ് കൂട്ടി, ഇൻകമിങ് കൊളുകൾക്കും ചാർജിങ് നിർബന്ധം !

വെബ്‌ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 30 ഡിസം‌ബര്‍ 2019 (18:10 IST)
രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കുള്ള പ്രതിമാസ റീചാര്‍ജ് വർധിപ്പിച്ചു. ഞായറാഴ്ച മുതൽ പുതിയ നിരക്ക് നിലവിൽ വന്നു. നേരത്തെ 35 രൂപയായിരുന്ന പ്രതിമാസ റീചാർജ് 45 രൂപയാക്കിയാണ് വർധിപ്പിച്ചിരിക്കുന്നത്.

28 ദിവസത്തിൽ ഒരിക്കൽ 45 രൂപയോ അതിന് മുകളിലോ റീചാർജ് ചെയ്തില്ലെങ്കിൽ തുടർന്ന്
സേവനങ്ങൾ ലഭ്യമാകില്ല. കഴിഞ്ഞ മാസം ഭാരതി എയര്‍ടെല്ലും വോഡഫോണ്‍ ഐഡിയയും അടക്കമുള്ള ടെലികോം ദാതാക്കൾ 40 ശതമാനം വരെ താരിഫ് വര്‍ധിപ്പിച്ചിരുന്നു. ഇതിന് പുറമേയാണ് പ്രതിമാസ റീചാർച എയർടെൽ വർധിപ്പിച്ചിരിക്കുന്നത്.

റീചാര്‍ജ് ചെയ്തില്ലെങ്കിലും എയര്‍ടെല്‍ വരിക്കാര്‍ക്ക് 15 ദിവസം വരെ ഇന്‍കമിങ് കോള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇത് ഏഴ് ദിവസമായി കുറച്ചു. കഴിഞ്ഞ നവംബറിലാണ് എയര്‍ടെല്‍ മിനിമം റീചാര്‍ജ് നിരക്ക് 35 രൂപയായി നിശ്ചയിച്ചത്. പ്രിപെയ്ഡ് ഉപയോക്താക്കൾ റീചാർജ് ചെയ്യാത്തതുകൊണ്ടുള്ള നഷ്ടം ഒരു പരിധിവരെ കുറക്കാനും ശരാശരി വരുമാനം ഉയർത്താനും എയർടെലിന് സാധിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :