വീട് പണിയുമ്പോൾ ഈ വൃക്ഷങ്ങൾ ഉപയോഗിക്കരുത് !

വെബ്‌ദുനിയ ലേഖകൻ| Last Modified വെള്ളി, 22 നവം‌ബര്‍ 2019 (20:33 IST)
ദൈവവിശ്വാസമില്ലാത്ത ആളുകള്‍ പോലും വീട് വെയ്ക്കുന്ന വേളയില്‍ വാസ്തുശാസ്ത്രം നോക്കുന്നത് പതിവാണ്. വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ അതിലെ ഓരോ ഭാഗങ്ങളുടേയും സ്ഥാനങ്ങള്‍ കൃത്യമായിരിക്കണമെന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്. അത് വീടിന്റെ മാത്രമല്ല, അതില്‍ താമസിക്കുന്നവരുടെ ജീവിതത്തിന്റേയും ഒരു ക്രമപ്പെടുത്തലാണെന്നും പറയുന്നു.

വള്ളികളോടു ചേർന്നു വളരുന്ന മരങ്ങളായ ഇത്തി പോലുള്ളവയും ലതകളാല്‍ ചുറ്റപ്പെട്ട വൃക്ഷങ്ങളും അകത്തു ദ്വാരമുള്ള തരത്തിലുള്ള വൃക്ഷങ്ങളും പുഴുക്കള്‍ കാണപ്പെടുന്ന വൃക്ഷങ്ങളും മുള്ളുള്ള വൃക്ഷവും ഗൃഹ നിര്‍മ്മാണ ഉപയോഗത്തിന് ഗുണകരമല്ലെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. മനുഷ്യരും ദേവന്മാരും പ്രാര്‍ഥിക്കുന്ന വൃക്ഷമായ അരയാലും ദേവസ്ഥാപനം ചെയ്തിട്ടുള്ള വൃക്ഷങ്ങളും വഴിയിലും ഭൂതവാസം ഉള്ളയുടത്തുമുള്ള വൃക്ഷങ്ങളും ഒഴിവാക്കേണ്ടതാണ്.


സർപ്പവാസമുള്ളതും ഉണങ്ങിയതും കാറ്റിൽ ഒടിഞ്ഞോ കട പുഴകിയോ വീണതും തീപിടിച്ചതുമായവയും ഗുണകരമല്ല. കൂടാതെ ഇടിമിന്നലേറ്റതോ ആനകുത്തിയതോ ആയ വൃക്ഷവും ഉപയോഗശൂന്യമാണ്. ദേവാലയത്തിലോ ദേവാലയത്തോട് ചേര്‍ന്നോ നില്‍ക്കുന്ന വൃക്ഷവും നദിയുടെ മധ്യത്തിലോ നദീസംഗമത്തിലോ നില്‍ക്കുന്ന വൃക്ഷങ്ങളും ഗൃഹനിർമാണത്തിനു യോജിച്ചതല്ലെന്നാണ്
വാസ്തു പറയുന്നത്.

പൂജകള്‍ക്കും മറ്റുമായി ഉപയോഗിക്കുന്ന പ്ലാശ്, കർപ്പൂരം, കൂവളം, മരുന്ന് ചെടികളായ കുടകപ്പാല, മലയകത്തി, കടമ്പ്, മുരിക്ക്, നെല്ലി, നീർമരുത്, കടുക്ക, താന്നി, പാച്ചോറ്റി, കാഞ്ഞിരം, വയ്യങ്കത, നെന്മേനി വാക, നീർമാതളം, തിപ്പലി, ഏഴിലംപാല, നാല്പാമരങ്ങളായ അരയാൽ, പേരാൽ, ഇത്തി, അത്തി എന്നിവയും വീട് നിര്‍മ്മാണത്തിന് ഉത്തമമല്ലെന്നും വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

പനച്ചി, വിളാർമരം, മുള്ളിലവ്, ലന്തമരം, നാഗമരം, കറുത്ത കരിങ്ങാലി, ചുവന്ന കരിങ്ങാലി, വെള്ള കരിങ്ങാലി, പൂത്തിലഞ്ഞി, പലകപ്പയ്യാനി, അശോകം, കള്ളിമരം, അകില്‍, പുളിമരം, പാതിരി, രക്തചന്ദനം, എരിക്ക് എന്നിങ്ങനെയുള്ളവയും ഗൃഹനിർമാണത്തിനായി ഉപയോഗിക്കരുത്. അതേസമയം, ചന്ദനത്തെ ഇത്തരത്തിലുള്ള നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത് വിധി പ്രകാരം മാത്രമേ പാടുള്ളൂവെന്നും വാസ്തു പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Daily Horoscope

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ ...

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്
ശരീരത്തില്‍ യൂറിക് ആസിഡ് കൂടുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും. ഇതിനായി ...

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!
ചിലഭക്ഷണങ്ങള്‍ കഴിക്കുന്നത് സമ്മര്‍ദ്ദവും ഉത്കണ്ഠയും ഉണ്ടാകാന്‍ കാരണമാകും. കാരണം കുടലിനെ ...

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി
നിരവധി ആന്റിഓക്‌സിഡന്റും പോഷകങ്ങളും അടങ്ങിയ പഴമാണ് ഈന്തപ്പഴം. രാവിലെ വെറും വയറ്റില്‍ ...

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്
മുട്ട കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം. ബൂസ്റ്റണ്‍ ...

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ ...

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
നൂറ് ശതമാനം കോട്ടണ്‍ ബോക്‌സറുകളാണ് എപ്പോഴും അടിവസ്ത്രങ്ങളായി തിരഞ്ഞെടുക്കേണ്ടത്

Zodiac Prediction 2025: ഭര്‍ത്താവിന്റെ ഭാവി തന്നെ ...

Zodiac Prediction 2025: ഭര്‍ത്താവിന്റെ ഭാവി തന്നെ മാറ്റിമറിക്കും ഈ രാശിയില്‍ ജനിച്ച സ്ത്രീകള്‍
ജ്യോതിഷ പ്രകാരം, ചില രാശികളില്‍ നിന്നുള്ള സ്ത്രീകള്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് ...

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ ...

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകും
ഓരോ വ്യക്തിയുടെയും ജനനസമയത്തിനനുസരിച്ച് ഓരോ രാശിയായി തരംതിരിച്ചിരിക്കുന്നു. അത്തരത്തിലൊരു ...

Shani Dosham: നിങ്ങള്‍ ഈ രാശിക്കാരാണോ? പുതുവര്‍ഷത്തില്‍ ...

Shani Dosham: നിങ്ങള്‍ ഈ രാശിക്കാരാണോ? പുതുവര്‍ഷത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് ശനിദോഷം!
ജ്യോതിഷപ്രകാരം ഒരു വ്യക്തിക്ക് ഏറ്റവും അധികം വെല്ലുവിളികള്‍ നേരിടുന്ന സമയമാണ് ശനി ...

നിങ്ങളുടെ വീട്ടില്‍ ഇങ്ങനെയാണോ ഉപ്പ് സൂക്ഷിക്കുന്നത്, ...

നിങ്ങളുടെ വീട്ടില്‍ ഇങ്ങനെയാണോ ഉപ്പ് സൂക്ഷിക്കുന്നത്, വാസ്തു പ്രകാരം ഇത് ശരിയാണോ?
പലര്‍ക്കും അറിയാത്ത ഒരു കാര്യമാണ് അടുക്കളയില്‍ ഉപ്പ് എങ്ങനെയാണ് സൂക്ഷിക്കണ്ടേത് ...

ഈ രാശിക്കാര്‍ക്ക് മറ്റുള്ളവരുടെ ദുഃഖങ്ങള്‍ മനസിലാകും

ഈ രാശിക്കാര്‍ക്ക് മറ്റുള്ളവരുടെ ദുഃഖങ്ങള്‍ മനസിലാകും
മേട രാശിയിലുള്ളവര്‍ ശാരീരികമായി മുന്‍തൂക്കമുള്ളവരായിരിക്കും. പൊതുവേ ആരോഗ്യവാന്‍മാരും ...