അനുബന്ധ വാര്ത്തകള്
- 'മോഹൻലാലിന്റെ രാജിഭീഷണി' വാർത്ത തള്ളി 'അമ്മ'; മാതൃഭൂമിക്ക് പരസ്യം ലഭിക്കാത്തതിലുള്ള വിദ്വേഷം
- വീശ്വരൂപം ടുവിന്റെ റിലീസ് തടയണമെന്ന് ഹർജി; സാമ്പത്തിക ഇടപാട് കേസിൽ കമൽഹാസന് മദ്രാസ് ഹൈക്കോടതിയുടെ വക്കീൽ നോട്ടീസ്
- മൂക്കിലും വായിലും പശയൊഴിച്ച് ഭർത്താവ് യുവതിയെ കൊലപ്പെടുത്തി
- കേന്ദ്രത്തിനെതിരെ സംയുക്ത പ്രതിപക്ഷ പ്രക്ഷോഭത്തിന് മുൻകയ്യെടുക്കാൻ കോൺഗ്രസ്
- മറ്റു കമ്പനികളോട് മത്സരിക്കാനൊരുങ്ങി തന്നെ ബി എസ് എൻ എൽ; പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് 27 രൂപക്ക് പുതിയ ഓഫർ
യഥാസ്ഥാനത്ത് പണിയുന്ന പടിപ്പുരകൾ വീടിന് ഐശ്വര്യം നിറക്കും !
വീടിന് പടിപ്പുരകൾ പണിയുന്നതിനും വാസ്തു നോക്കേണ്ടതുണ്ടോ എന്ന് ചോദിക്കുന്നവരാണ് മിക്കവരും. ഏത്തു നിർമ്മാണ പ്രവർത്തനങ്ങളും ദോഷകരമല്ലാത്ത രീതിയിലാവണമെങ്കിൽ വാസ്തു നോക്കണം. ഓരോ കാര്യങ്ങൾക്കും അതിന്റേതായ സ്ഥാനവും വിധികളും ഉണ്ട്. കൃത്യ സ്ഥാനങ്ങളിൽ പണിയുന്ന പടിപ്പുരകൾ കുടുംബത്തിന് ഐശ്വര്യവും സാമ്പത്തിക ഉന്നതിയും നേടി തരും.
വീടിന്റെ ദർശനത്തിഅനുസരിച്ചാണ് പടിപ്പുരകൾ പണിയുന്നതിന് സ്ഥാനം കണ്ടെത്തുക. കിഴക്കോട്ട് ദർശനമുള്ള വീടാണെങ്കിൽ വടക്ക് കിഴക്ക് മൂലയിൽ നിന്നും തെക്ക് കിഴക്ക് മൂലയിലേക്കുള്ള അളവെടുത്ത് അതിനെ ഒൻപതാക്കി ഭാഗിക്കുക. ഇതിൽ മൂന്നാം ഭാഗത്തിലോ നാലാം ഭാഗത്തിലോ പടിപ്പുര പണിയുന്നതാണ് ഉത്തമം.
തെക്ക്, തെക്ക് കിഴക്കേ മൂലയിൽ നിന്നും തെക്ക് പടിഞ്ഞാറ് മൂലയിലേക്കും, പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് മൂലയിൽ നിന്നും വടക്ക് പടിഞ്ഞാറ് മൂലയിലേക്കും, വടക്ക്, വടക്ക് പടിഞ്ഞാറ് മൂലയിൽ നിന്നും വടക്ക് കിഴക്കേമൂലയിലേക്കും സമാന രീതിയിൽ അളവ് തിട്ടപ്പെടുത്തി പഠിപ്പുരകൾ പണിയാം.