പ്രണയക്കുരുക്ക്

ആര്‍. രാജേഷ്

P.S. AbhayanWD
എത്ര സുന്ദരമായ സ്വപ്നമാണ് യാഥാര്‍ത്ഥ്യമാവുന്നത്. അര്‍ച്ചന ഇത്ര വേഗം തന്‍റേതാകുമെന്ന് കരുതിയതല്ല. ഷിജു ഓര്‍ത്തു. എത്ര പെണ്ണുങ്ങടെ പിന്നാലെ നടന്നിരിക്കുന്നു. ഒന്നും സംഭവിച്ചില്ല. അര്‍ച്ചന എന്തായാലും അവരെപ്പോലെയല്ല. അവള്‍ക്ക് വിവരമുണ്ട്. പഴയ പൊലീസുകാരന്‍ ആയതിന്‍റെ ഗുണം ഇപ്പോഴാ അനുഭവിക്കുന്നത്. നാളെ രജിസ്റ്റര്‍ ഓഫീസില്‍ എത്തണമെന്ന് അവള്‍ പറഞ്ഞപ്പോള്‍ മിഴിച്ചു നില്‍ ക്കുകയായിരുന്നു. വാലന്‍റൈന്‍സ് ഡേയില്‍ അവളെ സ്വന്തമാക്കാനാവുക സന്തോഷകരം തന്നെ.

ഏതവള്‍ക്കും പ്രണയലേഖനവും സമ്മാനപ്പൊതികളുമൊക്കെ നല്‍കാന്‍ അനുവദിക്കപ്പെട്ട ദിനം. വായിച്ചാല്‍ മനസിലാവാത്ത വരികളും ഹൃദയം പിളര്‍ന്നു നില്‍ക്കുന്ന അസ്ത്രവുമൊക്കെ ചേര്‍ന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന ദിനം. മുന്‍പ് പൊലീസിനെ സേവിക്കാനായി ഒരുക്കിയെടുത്ത മസിലുകള്‍ വെറുതെ ഇറച്ചിക്കഷണങ്ങളായി ശരീരത്ത് ത്രസിച്ചു നില്‍ക്കുന്നു. പെണ്ണെന്നു കേട്ടാല്‍ ഷിജുവിന് ഭ്രാന്താവും. ചങ്ങലയ്ക്ക് ഭ്രാന്തായാല്‍ മൂലയ്ക്കു മാറ്റിയിടാം. ഷിജുവിനു ചാനല്‍ പോയാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല.

ആളു പാവമാണെകിലും വികൃതികള്‍ പലവിധമാണ്. ഷിജുവിന്‍റെ കൂട്ടുകാര്‍ ഒന്നടങ്കം അതു സമ്മതിക്കും. അതിലൊന്നിതാ. ബസില്‍ കയറിയാല്‍ എവിടെ നിന്നെന്ന് അറിയില്ല കൂടുതല്‍ കൈകള്‍ മുളയ്ക്കും. അപ്രതീക്ഷിതമായി ഷിജു ഒരുക്കുന്ന ചക്രവ്യൂഹത്തില്‍പ്പെട്ട് പരിക്ഷീണിതരായ പെണ്ണുങ്ങള്‍ പ്രതികരിക്കാന്‍ ആവാതെ കുഴയും. ഇനി ദേഹത്ത് ഒച്ച് ഇഴയുന്നതില്‍ ആരെങ്കിലും അസ്വസ്ഥയായി കളിയങ്കാട്ട് നീലി ആയാല്‍ ഷിജു കളം മാറ്റും.അടുത്ത ഇരയെ വൈകാതെ തന്നെ കണ്ടെത്തുകയുംചെയ്യും. ഈ പെണ്ണുങ്ങളെ വിശ്വസിക്കന്‍ കൊള്ളില്ല. കൃത്രിമമായി ആകാരവടിവ് സൃഷ്ടിച്ച് അതില്‍ അഹങ്കരിക്കുന്നവരുണ്ട്. ഫാഷന്‍ ചാനല്‍ മുടങ്ങാതെ കാണുതില്‍ നിന്നു കിട്ടിയ അറിവാണ്. അങ്ങനെ നെഗളിക്കുന്ന പെണ്ണുങ്ങടെ അഹങ്കാരം ശമിപ്പിക്കാന്‍ കള്ളി വെളിച്ചത്താക്കിയേ പറ്റൂ. അതിനു മാത്രമാ ഈ കഷ്ടപ്പാട്. അതാരും മനസിലാക്കുന്നില്ല എന്ന് സ്വകാര്യ ദു:ഖം ഷിജുവിനുണ്ട്.

WEBDUNIA|
ശല്യം സഹിക്കവയ്യാതെ നാട്ടിലെ പെണ്ണുങ്ങള്‍ മുഖ്യമന്ത്രിക്ക് ഭീമഹര്‍ജി നല്‍കി. ഇസ്രയേലുമായി ചേര്‍ന്ന് ഭാരതം നടത്തുന്ന ചാന്ദ്രയാന്‍ ദൗത്യത്തില്‍ ഷിജുവിനേം ഉള്‍പ്പെടുത്തണം എന്നായിരുന്നു അപേക്ഷ. ചന്ദ്രനിലേക്ക് പോയിക്കിട്ടണേ എന്നു മാത്രമാണ് അവര്‍ ആഗ്രഹിച്ചത്. എന്തായാലും ഒന്നു വേണ്ടിവന്നില്ല. ഷിജുവിനെ പൊലീസിലെടുത്തു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ നാട്ടുകാര്‍ കണ്ടത് എണ്ണത്തോണിയില്‍ നീന്തിത്തുടിക്കുന്ന ഷിജുവിനെയാണ്. കഠിനപരിശീലനത്തിനിടെ വടത്തില്‍ നിന്നു വീണതാണെന്ന് നാട്ടുകാര്‍ കരുതി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :