ഡേറ്റിങ്ങ് - കാമുകന്‍ എങ്ങനെ പെരുമാറണം

WEBDUNIA|
കാമുകിയുമൊത്ത് പുറത്തുപോകുന്നത് ആനന്ദകരമാണെങ്കിലും ചിലര്‍ക്കെങ്കിലും അതിനുമുന്‍പ് മാനസിക പിരിമുറുക്കം അനുഭവപ്പെടാറുണ്ട്. ചിലര്‍ വല്ലാതെ വികാരവിവശരാകാറുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ചില പോംവഴികള്‍

സമയത്തെക്കുറിച്ച് ബോധവാനായിരിക്കുക. കൃത്യസമയത്തു തന്നെ വീട്ടില്‍ നിന്നും പുറപ്പെടുക. നിങ്ങള്‍ക്കായി കാത്തു നില്‍ക്കേണ്ടിവരുന്നത് അവള്‍ക്ക് ഇഷ്ടമായി എന്നു വരില്ല.
കൂട്ടുകാരിയുടെ വിചാരങ്ങള്‍ക്ക് പ്രധാന്യം നല്‍കുക.
ഔപചാരികത ഒഴിവാക്കി പെരുമാറുക
ഡേറ്റിങ്ങിനു മുന്‍പു തന്നെ കൂട്ടുകാരിയുമായി വ്യക്തമായ ധാരണ ഉണ്ടാക്കാന്‍ മറക്കരുത്.
ഈ ദിവസം പൂക്കള്‍ വാരി നല്‍കുന്നതിനു പകരം ഡേറ്റിങ്ങിന് തൊട്ടുമുന്‍പുള്ള ദിവസം പൂക്കള്‍ നല്‍കുക.
ഇരിക്കുന്ന സമയത്ത് ആദ്യം അവള്‍ക്ക് കസേര നല്‍കുക. രണ്ടാമതു മാത്രം നിങ്ങള്‍ ഇരിക്കുക.
കാറില്‍ കയറുന്നതിനു മുന്‍പ് ആദ്യം അവള്‍ക്ക് ഡോര്‍ തുറന്നു നല്‍കുക.
ആദ്യം കാണുന്പോള്‍ കൈപിടിക്കുകയും പുഞ്ചിരിക്കുകയും ചെയ്യുക.
കണ്ണുകളില്‍ നോക്കി സംസാരിക്കുക.
"ഞാന്‍' "എന്‍െറ' എന്നീ ചര്‍ച്ചകളിലേക്കു നീങ്ങി വ്യക്തിത്വങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിന് വഴി തെളിക്കരുത്.
അവളോട് എന്തെങ്കിലും ചോദിച്ചാല്‍ അവള്‍ക്കു പറയാന്‍ നല്‍കുകയും പ്രധാന്യം നല്‍കി കേള്‍ക്കുകയും ചെയ്യുക.
കാണാന്‍ പോകുന്പോള്‍ വൃത്തിയായ വേഷം ധരിക്കുക.
ചൂയിംഗം കഴിയ്ക്കുന്ന സ്വഭാവമുണ്ടെങ്കില്‍ വാ പൂട്ടി ചവയ്ക്കുക.
സൗമ്യമായി പെരുമാറുക
ഭക്ഷണത്തിനു മുന്‍പ് അവളുടെ ഇഷ്ടം ചോദിച്ചറിയുക
അവളെ പ്രശംസിച്ചു സംസാരിക്കാന്‍ ശ്രദ്ധിക്കണം.
തിരക്കും ശല്ല്യവും ഇല്ലാത്ത സ്ഥലം തെരഞ്ഞെടുക്കുക.
സംസാരത്തിനിടയ്ക്ക് ചിരിയ്ക്കുന്നതിനും നര്‍മ്മ സംഭാഷണത്തിനും പ്രാധാന്യം നല്‍കുക.
ആനന്ദകരമായി ചിലവിടാന്‍ സാധിക്കുന്നുവെങ്കില്‍ വീണ്ടും ഒരു ദിവസം കൂടി പുറത്തു പോകാന്‍ ക്ഷണിക്കുക.
പിരിയാന്‍ നേരം അവളെ വീട്ടില്‍ കൊണ്ടുചെന്നാക്കാന്‍ ശ്രദ്ധിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :