കർഷകർക്കൊരു കൈത്താങ്ങ്; ക്ഷീര സാന്ത്വനം സമഗ്ര ഇൻഷൂറൻസ് പദ്ധതിക്ക് അടുത്ത മാസം തുടക്കമാകും

ചിപ്പി പീലിപ്പോസ്| Last Modified തിങ്കള്‍, 17 ഫെബ്രുവരി 2020 (16:11 IST)
ക്ഷീര ഇൻഷൂറൻസ് പദ്ധതിൽ കർഷകരുടെ മക്കൾക്കും പരിരക്ഷ. കർഷകരുടെ ജീവിതപങ്കാളികളെയും മക്കളെയും ഉൾപ്പെടുത്തി ക്ഷീര സാന്ത്വനം സമഗ്ര ഇൻഷൂറൻസ് പദ്ധതിക്ക് തുടക്കമാകുന്നു. പ്രീമിയത്തിന്റെ പകുതി മാത്രമാണ് ഗുണഭോക്താവ് വഹിക്കേണ്ടത്. ബാക്കി ക്ഷീരവികസന വകുപ്പും ക്ഷീരകർഷക ക്ഷേമ നിധി ബോർഡും മിൽമ മേഖല യൂണിയനുകളും നൽകും.

ഈ മാസം പകുതുതിയോടെ പ്രിമിയം സ്വീകരിക്കാനുള്ള നടപടികൾ ആരംഭിക്കും. അടുത്ത മാസം പകുതിയോടെ പദ്ധതി പ്രാബല്യത്തിൽ വരും. 80 വയസുവരെയുള്ള കർഷകർക്ക് പദ്ധതിയിൽ ചേരാനാകും. ക്ഷീരകർഷകൻ അപകടത്തിൽ മരിച്ചാൽ 7 ലക്ഷം രൂപയും സാധാരണ മരണമാണെങ്കിൽ 1 ലക്ഷം രൂപയും കുടുംബത്തിന് ഇൻഷൂറൻസ് ലഭിക്കും. രോഗം ബാധിച്ച് പശു ചത്താൽ ഇൻഷൂറൻസ് തുക മുഴുവനും നൽകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :