'മാംസം കഴിക്കുന്നവരെ ശിക്ഷിക്കാനായി പിറവി കൊണ്ട അവതാരമാണ് കൊറോണ'; വീണ്ടും വിവാദ പ്രസ്താവനയുമായി ഹിന്ദുമ‌ഹാസഭ അധ്യക്ഷൻ

മാസം കഴിക്കുന്നവരെ ശിക്ഷിക്കാനായി പിറവികൊണ്ട അവതാരമാണ് കൊറോണ വൈറസ് എന്ന് ഹിന്ദുമഹാസഭാ അധ്യക്ഷന്‍ ചക്രപാണി മഹാരാജ്.

റെയ്‌നാ തോമസ്| Last Updated: ബുധന്‍, 26 ഫെബ്രുവരി 2020 (21:38 IST)
മാസം കഴിക്കുന്നവരെ ശിക്ഷിക്കാനായി പിറവികൊണ്ട അവതാരമാണ് കൊറോണ വൈറസ് എന്ന് ഹിന്ദുമഹാസഭാ അധ്യക്ഷന്‍ ചക്രപാണി മഹാരാജ്. കൊറോണ ഒരു വൈറസ് അല്ല, പക്ഷേ സാധൂജീവികളുടെ രക്ഷയ്‌ക്കെത്തിയ അവതാരമാണ്. അവയെ ഭക്ഷിക്കുന്നവരെ കാത്ത് മരണം ഉണ്ടെന്ന സന്ദേശം നല്‍കാനാണ് എത്തിയിരിക്കുന്നത് എന്നാണ് ചക്രപാണി മഹാരാജ് പറഞ്ഞത്.

വിശ്വസിച്ചാലും ഇല്ലെങ്കിലും മൃഗങ്ങളെ കൊല്ലരുതെന്നും സസ്യാഹാര ത്തിലേക്ക് തിരിയണമെന്നും ഓര്‍മ്മിക്കാന്‍ നരസിംഹാവതാരത്തെപ്പോലെ പിറവി എടുത്തതാണ് കൊറോണ എന്നാണ് മഹാരാജ് പറയുന്നത്.

ഇതിന് മുന്‍പും ഇത്തരത്തിലുള്ള വിവാദ പരാമര്‍ശവുമായി ചക്രപാണി രംഗത്തെത്തിയിട്ടുണ്ട്.കൊറോണ വൈറസിനെ ഗോമൂത്രവും ചാണകവും ഉപയോഗിച്ച് മാറ്റാമെന്നാണ് ചക്രപാണി പറഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :