ജപ്പാൻ കപ്പലിലെ 2 ഇന്ത്യക്കാർക്ക് കൂടി കൊറോണ വൈറസ് ബാധ; ഇതുവരെ സ്ഥിരീകരിച്ചത് 355 പേർക്ക്

55 പേര്‍ക്കാണ് കപ്പലില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.

റെയ്‌നാ തോമസ്| Last Updated: ബുധന്‍, 26 ഫെബ്രുവരി 2020 (21:36 IST)
തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് ആഡംബര കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് കൂടി വൈറസ് ബാധ. ഇതോടെ കപ്പലില്‍ തങ്ങുന്നവരില്‍ വൈറസ് ബാധയേറ്റ ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി. 355 പേര്‍ക്കാണ് കപ്പലില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.

138 ഇന്ത്യക്കാര്‍ ഈ കപ്പലിലുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കൊറോണ വൈറസ് ബാധയേറ്റ ഇന്ത്യക്കാരുടെ നില ഗുരുതരമല്ലെന്ന് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കപ്പലിലുള്ളവരുമായി ഫോണ്‍, ഈമെയില്‍ വഴി സംസാരിക്കുന്നുണ്ട്

3711 പേരുള്ള ബ്രിട്ടീഷ് കപ്പല്‍ ഫെബ്രുവരി രണ്ടിനാണ് ജപ്പാന്‍ തീരത്ത് തടഞ്ഞുവെച്ചത്. വൈറസ് ബാധയേറ്റിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തുന്നവരെ എത്രയും പെട്ടെന്ന് നാട്ടിലേക്കെത്തിക്കാനുള്ള നടപടികള്‍ ചെയ്യുമെന്ന് ടോക്യോയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം അറിയിച്ചു. ഫെബ്രുവരി 17ടെയാവും എല്ലാവരുടേയും പരിശോധന പൂര്‍ത്തിയാവുകയെന്നും അധികൃതര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :