ക്രിപ്റ്റോ കറൻസികൾ രാജ്യത്ത് നിരോധിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക്

അഭിറാം മനോഹർ| Last Updated: ചൊവ്വ, 21 ജനുവരി 2020 (17:22 IST)
ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് രാജ്യത്ത് ഇതുവരെയും നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് റിസർവ് ബാങ്ക്. ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളിലെ റിസ്ക് കണക്കിലെടുത്ത് നിയന്ത്രണം ഏർപ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് ആർ ബി ഐ വ്യക്തമാക്കി.

ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(ഐഎഎംഎഐ)നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് റിസർവ് ബാങ്ക് സത്യവാങ്‌മൂലം വഴി ഈ കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. ഇത് സാങ്കേതികവിദ്യക്കെതിരായ നടപടിയല്ലെന്നും എന്നാൽ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പണമിടപാടും കള്ളപ്പണമിടപാടും നിയന്ത്രിക്കുന്നതാണ് നടപടിയെന്നും ആർ ബി ഐ വിശദമാക്കി.

ഇക്കണോമിക് ടൈംസാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :