അനുബന്ധ വാര്‍ത്തകള്‍
- Budget 2021: പെട്രോളിന് 2.5 രൂപയും ഡീസലിന് 4 രൂപയും സെസ്, എന്നാൽ വില വർധിയ്ക്കില്ല
- Budget2021: മൊബൈൽ ഫോണിന് വിലകൂടും, സ്വർണത്തിന് വില കുറയും
- Budget2021: രാജ്യത്ത് ആദ്യമായി ഡിജിറ്റൽ സെൻസസ് നടപ്പിലാക്കും
- Budget 2021: ബജറ്റിൽ കേരളത്തിന് എന്തെല്ലാം ? പ്രഖ്യാപനത്തിലെ കണക്കുകൾ ഇതാ !
- Budget 2021: ആദായ നികുതിയിൽ മാറ്റമില്ല; 75 വയസ്സ് കഴിഞ്ഞവർക്ക് ആനുകൂല്യം
ബ്രെയ്ക്ക് നന്നാക്കാൻ പറ്റിയില്ല, അതുകൊണ്ട് ഹോണിന് ഒച്ച കൂട്ടിയിട്ടുണ്ട്: കേന്ദ്രബജറ്റിനെതിരെ പരിഹാസവുമായി തരൂർ
ബ്രെയ്ക്ക് ശരിയാക്കാൻ കഴിയത്ത മെക്കാനിക്ക് വണ്ടിയുടെ ഹോൺ ശബ്‌ദം കൂട്ടിവെച്ചത് പോലെയാണ് നിർമല സീതാരാമൻ ഇന്ന് അവതരിപ്പിച്ച ബജറ്റെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. തെറ്റായ രോഗനിർണയവും ചികിത്സയുമാണ് ബജറ്റിലെന്നാണ് തരൂരിന്റെ വിമർശനം.
ബ്രെയ്ക്ക് നന്നാക്കാനായില്ല, അതുകൊണ്ട് ഹോണിന്റെ ശബ്‌ദം കൂട്ടിയിട്ടുണ്ടെന്ന് വാഹന ഉടമയോട് പറഞ്ഞ മെക്കാനിക്കിനെയാണ് ബിജെപി സർക്കാരിന്റെ ബജറ്റ് ഓർമിപ്പിക്കുന്നതെന്ന് ശശി തരൂർ ട്വീറ്റ് ചെയ്‌തു. അതേസമയം ദുർബല വിഭാഗങ്ങളുടെ കയ്യിലേക്ക് ആനുകൂല്യങ്ങൾ നൽകുന്ന വിധത്തിലായിരുന്നു ബജറ്റ് പ്രഖ്യാപനങ്ങൾ വേണ്ടിയിരുന്നതെന്ന് ആനന്ദ് ശർമ പ്രതികരിച്ചു.
അതേസമയം ചെമ്പ്,നൈലോൺ ഉൽപന്നങ്ങളുടെ നികുതി കുറച്ചു. സ്വർണം,വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ കുറച്ചു. ഇതോടെ സ്വർണത്തിന്റെ ഇറക്കുമതി ചെലവ് കുറയും.