ഭര്‍ത്താവ്‌ മരിച്ചുപോയെന്ന് ഞാന്‍ പറഞ്ഞിട്ടില്ല: കല്‍പ്പന

WEBDUNIA|
PRO
കല്‍പ്പന രാഘവേന്ദ്ര ഇപ്പോള്‍ താരപദവിയിലാണ്. മലയളത്തിലെ ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിംഗര്‍ വിജയിയായതോടെ കല്‍പ്പനയെ തേടി സിനിമാ സംഗീതലോകവും അവസരങ്ങളുമായി കാത്തിരിക്കുന്നു. എന്നാല്‍ സ്റ്റാര്‍ സിംഗറിനിടെ ചില വിവാദങ്ങളും കല്‍പ്പനയെ പിടികൂടി. ഒരു ആത്മഹത്യാശ്രമവും വിവാഹമോചനവുമൊക്കെ കല്‍പ്പനയെ മറ്റ് മത്സരാര്‍ത്ഥികളില്‍ നിന്ന് വേറിട്ടു നിര്‍ത്തിയെങ്കിലും സ്വന്തം ഭര്‍ത്താവ് മരിച്ചുപോയതായി കല്‍പ്പന പ്രചരിപ്പിച്ചു എന്ന വിവാദം സൈബര്‍ ലോകത്ത് ചുറ്റിക്കറങ്ങിയതാണ് കല്‍പ്പനയെ ഏറ്റവും വിഷമിപ്പിച്ചത്.

‘കന്യക’യ്ക്കുവേണ്ടി ഷെറിങ് പവിത്രന് അനുവദിച്ച അഭിമുഖത്തില്‍ കല്‍പ്പന ആ വിവാദത്തിന്‍റെ സത്യാവസ്ഥ വ്യക്തമാക്കുന്നു. തന്‍റെ ഭര്‍ത്താവ് മരിച്ചുപോയതായി താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് കല്‍പ്പന അറിയിക്കുന്നു.

“ഞാന്‍ നുണ പറഞ്ഞിട്ടില്ല. ഞാന്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത് ഒരു സെമിത്തേരിയിലാണ്. ചാനലിന്‍റെ ആളുകള്‍ ആ സെമിത്തേരി ഷൂട്ട് ചെയ്തിരുന്നു. ആ എപ്പിസോഡ് കണ്ടപ്പോള്‍ ചിലര്‍ തെറ്റിദ്ധരിച്ചു. സെമിത്തേരി കാണിച്ചതുകൊണ്ട്‌ എന്‍റെ ഭര്‍ത്താവ്‌ മരിച്ചുപോയെന്നാണ്‌ ആളുകള്‍ ധരിച്ചത്‌. അതു ചാനലിന്‍റെ തെറ്റ്‌ മാത്രമല്ല, സമൂഹത്തിന്‍റെ തെറ്റുകൂടിയാണ്‌. അയാള്‍ മരിച്ചെന്ന്‌ ചിലര്‍ തെറ്റിദ്ധരിച്ചതാണ്‌.” - കല്‍പ്പന വ്യക്തമാക്കുന്നു.

“എന്‍റെ ഭര്‍ത്താവ് എന്നെ വിട്ട്‌ വേറൊരു വിവാഹം കഴിച്ചിട്ടുണ്ട്‌. എന്നെ വിവാഹം കഴിച്ച്‌ ഒരു വര്‍ഷത്തിന്‌ ശേഷമാണ്‌ മറ്റൊരു വിവാഹം കഴിച്ചത്‌. എനിക്കത്‌ വളരെ ബുദ്ധിമുട്ട്‌ ഉണ്ടാക്കി. അതിനുശേഷമാണ് നുണപ്രചരണങ്ങള്‍. ധാരാളം ആളുകള്‍ വിചാരിച്ചു അയാള്‍ മരിച്ചെന്ന്‌. ചാനലിന്‍റെ ആളുകള്‍ അതേക്കുറിച്ച്‌ സംസാരിക്കേണ്ട എന്ന്‌ എന്നോട്‌ പറഞ്ഞു.” - കല്‍പ്പന പറയുന്നു.

ചെന്നൈയില്‍ മണിശര്‍മയുടെ റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ സൌണ്ട് എഞ്ചിനീയറായ രഞ്ജിത്ത് എന്ന തമിഴ് യുവാവിനെയാണ് കല്‍പ്പന വിവാഹം കഴിച്ചിരുന്നത്.

ചിത്രത്തിന് കടപ്പാട് - ഏഷ്യാനെറ്റ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :