ഒരിടവേളയ്ക്ക് ശേഷം ശോഭന വീണ്ടും വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്ന. ചിമ്പു നായകനാവുന്ന 'പോടോ പോടി'യിലൂടെയാണ് ശോഭന വീണ്ടും വെള്ളിത്തിരയിലേക്കെത്തുന്നത്.
ചിത്രത്തില്‍ ഒരു നൃത്താധ്യാപികയുടെ വേഷത്തിലാണ് ശോഭന അഭിനയിക്കുന്നത്. ശരത്കുമാറിന്റെ മകള്‍ വരലക്ഷ്മിയാണ് ചിത്രത്തിലെ നായിക. നവാഗതനായ വിഘ്‌നേഷ് ശിവ സംവിധാനം ചെയ്യുന്ന പോടാ പോടിയുടെ ചിത്രീകരണം പോണ്ടിച്ചേരിയില്‍ പുരോഗമിയ്ക്കുകയാണ്. ഓഗസ്റ്റില്‍ ചിത്രം പ്രദര്‍ശത്തിനെത്തും.
മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള ശോഭന അവസാനമായി ഒരു ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത് 2009ലാണ്. സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലായിരുന്നു ശോഭന അഭിനയിച്ചത്.