ഐ പി എല്‍ അഞ്ചാം സീസണിന്റെ ടെലിവിഷന്‍ റേറ്റിംഗില്‍ വന്‍ ഇടവ്. മത്സരങ്ങള്‍ തുടങ്ങിയിട്ട് മൂന്ന് ആഴ്ച പൂര്‍ത്തിയാകുകയാണ്. അതേസമയം റേറ്റിംഗ് ആകട്ടെ നാള്‍ക്കുനാള്‍ കുറഞ്ഞിവരികയുമാണ്.
കൊട്ടുംകുരവയുമായി തുടക്കം കുറിച്ച് ട്വന്റി20 മാമാങ്കത്തിന്റെ സംപ്രേക്ഷണാവകാശം ഏറ്റെടുത്ത സെറ്റ് മാക്സ് ഇതോടെ അങ്കലാപ്പിലായിരിക്കുകയാണ്.
ആദ്യ ആഴ്ച 3.76 ആയിരുന്നു റേറ്റിംഗ്. മൂന്ന് ആഴ്ച തികയുമ്പോള്‍ 27 മത്സരങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ടെലിവിഷന്‍ റേറ്റിംഗ് ഏജന്‍സിയായ ടാം സ്പോര്‍ട്സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മൂന്നാം ആഴ്ച റേറ്റിംഗ് 3.53 ആയി കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ നിലയില്‍ നിന്ന് ഒമ്പത് ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. അതായത്, മൂന്ന് ദശലക്ഷം പ്രേക്ഷകരുടെ കുറവാണ് ഈ വര്‍ഷം ഉണ്ടായത്.
എന്നാല്‍ ഐ പി എല്‍ മത്സരങ്ങള്‍ക്ക് പ്രൈം ടൈമില്‍ മികച്ച റേറ്റിംഗ് ഉണ്ടെന്നാണ് സെറ്റ് മാക്സ് പുറത്തിറക്കിയ പത്രകുറിപ്പ് പറയുന്നത്.