'സീ യു സൂണ്‍’ ദീപാവലിക്ക് ഏഷ്യാനെറ്റില്‍ !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 22 ഒക്‌ടോബര്‍ 2020 (17:56 IST)
ഓണത്തിന് ഒടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്തിയ 'സി യൂ സൂൺ' ദീപാവലിക്ക് ടിവിയിൽ കാണാം. ആണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ഏഷ്യാനെറ്റിൽ ദീപാവലി സ്പെഷ്യൽ ചിത്രമായാണ് 'സി യൂ സൂൺ' എത്തുന്നത്.

‘സി യു സൂൺ’ ഒരു വെർച്വൽ ചിത്രമാണ്. കമ്പ്യൂട്ടറുകളുടെയും ഫോണുകളുടെയും സീനുകളിലൂടെയാണ് സിനിമ കഥ പറയുന്നത്. ആസ്വാദകന് വേറിട്ട ഒരു അനുഭവം തരുന്ന ഈ സിനിമ ലോക്ക് ഡൗൺ കാലയളവിലാണ് ചിത്രീകരിച്ചത്. ഈ ത്രില്ലർ ചിത്രം സാമൂഹ്യ പ്രസക്തമായ ഒരു പ്രശ്നത്തെക്കുറിച്ചും പ്രതിപാദിക്കുന്നു.

ഫഹദ് ഫാസിൽ, ദർശന രാജേന്ദ്രൻ, റോഷൻ മാത്യു എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ഫഹദ് ഫാസിൽ - കൂട്ടുകെട്ടിൽ പിറന്ന ചിത്രത്തിന് മലയാളികൾ അല്ലാത്തവരിൽ നിന്നുപോലും മികച്ച പ്രതികരണമാണ് ലഭിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :