'എണീക്ക് കണ്ണാ...' ആദ്യരാത്രി കഴിഞ്ഞ് റബേക്കയെ ഉറക്കത്തില്‍ നിന്നു എഴുന്നേല്‍പ്പിക്കാന്‍ പാടുപെടുന്ന ശ്രീജിത്ത്; വീഡിയോ വൈറല്‍

രേണുക വേണു| Last Modified ചൊവ്വ, 2 നവം‌ബര്‍ 2021 (15:22 IST)

മലയാളി പ്രേക്ഷകര്‍ ഏറെ ആഘോഷമാക്കിയ വിവാഹമായിരുന്നു സീരിയല്‍ താരം റബേക്ക സന്തോഷിന്റെയും സംവിധായകന്‍ ശ്രീജിത്ത് വിജയന്റേയും. നവംബര്‍ ഒന്നിന് എറണാകുളത്തെ സ്വകാര്യ റിസോര്‍ട്ടിലായിരുന്നു ഇവരുടെ വിവാഹം. ശ്രീജിത്തും റബേക്കും അഞ്ചു വര്‍ഷമായി പ്രണയത്തിലാണ്. ഫ്രെബുവരി 14ന് ആയിരുന്നു വിവാഹനിശ്ചയം.

ആദ്യരാത്രിക്ക് ശേഷമുള്ള ദിവസത്തെ ചിരിയും കുസൃതിയും നിറച്ച് പ്രേക്ഷകര്‍ക്ക് മുന്നില്‍ പങ്കുവച്ചിരിക്കുകയാണ് ശ്രീജിത്ത് ഇപ്പോള്‍. വിവാഹപ്പിറ്റേന്ന് അതിരാവിലെ ഉറക്കമുണരാന്‍ മടിക്കുന്ന റബേക്കയെ വീഡിയോയില്‍ കാണാം. ഉറക്കത്തില്‍ നിന്നു എഴുന്നേല്‍ക്കാന്‍ മടിക്കുന്ന റബേക്കയെ ശ്രീജിത്ത് സ്‌നേഹത്തോടെ ഉപദേശിക്കുന്നതും കേള്‍ക്കാം. ശ്രീജിത്ത് വീഡിയോ എടുക്കുന്ന കാര്യം റബേക്ക അറിഞ്ഞിട്ടില്ലെന്നതാണ് ട്വിസ്റ്റ്. ഒടുവില്‍ ഫോണില്‍ ഷൂട്ട് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ റബേക്ക അത് തടസപ്പെടുത്താനും ശ്രമിക്കുന്നുണ്ട്.


കുട്ടനാടന്‍ മാര്‍പാപ്പ, മാര്‍ഗംകളി എന്നീ സിനിമകളുടെ സംവിധായകനാണ് ശ്രീജിത്ത്. കുഞ്ഞിക്കൂനന്‍ എന്ന സീരിയലിലൂടെയാണ് റബേക്ക അഭിനയരംഗത്ത് എത്തുന്നത്. കസ്തൂരിമാന്‍ എന്ന സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :