തീച്ചൂളയിലൂടെയാണ് കടന്നുപോകുന്നത്; ബീന ആന്റണി ആശുപത്രിയില്‍, ഹൃദയംനൊന്ത് മനോജ് കുമാര്‍

നെല്‍വിന്‍ വില്‍സണ്‍| Last Modified ചൊവ്വ, 11 മെയ് 2021 (12:49 IST)

ഭാര്യയും സീരിയല്‍-സിനിമാ താരവുമായ ബീന ആന്റണിക്ക് കോവിഡ് പോസിറ്റീവാണെന്നും ചികിത്സയിലാണെന്നും ഭര്‍ത്താവും നടനുമായ മനോജ് കുമാര്‍. തീച്ചുളയിലൂടെയാണ് തങ്ങള്‍ കടന്നുപോകുന്നതെന്ന് മനോജ് കുമാര്‍ പറഞ്ഞു. വളരെ ശ്രദ്ധയോടെയാണ് ഷൂട്ടിങ് സെറ്റിലും വീട്ടിലും ചെലവഴിക്കുന്നത്. എന്നിട്ട് പോലും കോവിഡ് പോസിറ്റീവായി. സീരിയല്‍ സെറ്റില്‍ നിന്നാണ് ബീനയ്ക്ക് കോവിഡ് കിട്ടുന്നത്. മറ്റ് രോഗങ്ങള്‍ പോലെയല്ല കോവിഡ് എന്നും എല്ലാവരും അതീവ ജാഗ്രത പുലര്‍ത്തണമെന്നും മനോജ് കുമാര്‍ പറഞ്ഞു.

ബീനയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ഭക്ഷണം കഴിക്കുന്നത് കുറഞ്ഞു. ഒരു ദോശയൊക്കെയാണ് കഴിച്ചിരുന്നത്. ആരോഗ്യനില മോശമായപ്പോള്‍ ആശുപത്രിയിലേക്ക് മാറണമെന്ന് ബീനയോട് ആവശ്യപ്പെട്ടു. ആശുപത്രിയിലേക്ക് മാറാന്‍ ബീനയ്ക്ക് പേടിയായിരുന്നു. ചെറിയ രീതിയിലൊക്കെ ശകാരിച്ചാണ് പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിലേക്ക് മാറ്റുന്ന ദിവസം മാനസികമായി വലിയ ബുദ്ധിമുട്ടൊക്കെ ഉണ്ടായിരുന്നതായും മനോജ് കുമാര്‍ പറഞ്ഞു.


ചെറിയ രീതിയില്‍ ന്യുമോണിയ ബാധിച്ചിട്ടുണ്ടായിരുന്നു. പേടിക്കേണ്ട സാഹചര്യമൊന്നും ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞു. ചെസ്റ്റ് ഇന്‍ഫക്ഷന്‍ മാത്രമാണെന്ന് പറഞ്ഞ് ബീനയെ ആശ്വസിപ്പിക്കുകയായിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :