തിഹാര്‍ ജയിലില്‍ ഏകാന്ത തടവ്; എന്നിട്ടും ഛോട്ടാ രാജന് കോവിഡ് ബാധിച്ചത് എങ്ങനെ?

നെല്‍വിന്‍ വില്‍സണ്‍| Last Modified വെള്ളി, 7 മെയ് 2021 (18:01 IST)

മുംബൈ അധോലോകത്തെ വിറപ്പിച്ച അധോലോക നായകന്‍
ഛോട്ടാ രാജന് കോവിഡ് ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല.
തിഹാര്‍ ജയിലില്‍ ഏകാന്ത തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു
ഛോട്ടാ രാജനെ. മറ്റ് തടവ് പുള്ളികള്‍ക്കൊന്നും രാജന്‍ കഴിയുന്ന ജയില്‍ സെല്ലിന്റെ അടുത്തേക്ക് പോകാന്‍ സാധിക്കില്ല. ഇങ്ങനെയൊരു സാഹചര്യത്തില്‍
ഛോട്ടാ രാജന്‍ കോവിഡ് പോസിറ്റീവ് ആയത് എങ്ങനെയെന്നാണ് ജയില്‍ അധികൃതര്‍ അന്വേഷിക്കുന്നത്.

ഏപ്രില്‍ 26 നാണ് രാജന് കോവിഡ് പോസിറ്റീവ് ആകുന്നത്. തുടര്‍ന്ന് എയിംസില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോവിഡ് രൂക്ഷമായതോടെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളും നേരിട്ടു. ഇതേ തുടര്‍ന്നാണ് മരണം.

തിഹാര്‍ ജയിലിലെ 170 തടവ് പുള്ളികള്‍ക്കും അറുപതോളം ജയില്‍ ജീവനക്കാര്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് ലക്ഷണമൊന്നും ഇല്ലാതിരുന്ന ഏതെങ്കിലും ജയില്‍ ജീവനക്കാരില്‍ നിന്നായിരിക്കാം രാജനും കോവിഡ് പോസിറ്റീവ് ആയതെന്ന് കരുതുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :