ജിപിയുടെ പിറന്നാളിന്,യാത്രക്കാർക്ക് ഫ്രീ യാത്ര; ആരാധകരുടെ സ്നേഹത്തിൽ കണ്ണ് നിറഞ്ഞ് ഗോവിന്ദ് പത്മസൂര്യ

ജിപിയുടെ നാടായ പട്ടാമ്പിയിലെ പ്രൈവറ്റ് ബസ്സിൽ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര ഏർപ്പാടാക്കി കൊണ്ടാണ് ഇവർ ജിപിയുടെ ജന്മദിനം ആഘോഷമാക്കിയത്.

Last Modified ചൊവ്വ, 18 ജൂണ്‍ 2019 (11:17 IST)
നടനും അവതാരകനുമായ ജിപി എന്ന് വിളിക്കുന്ന ഗോവിന്ദ് പത്മസൂര്യയുടെ ജന്മദിനത്തിൽ സർപ്രൈസ് സമ്മാനം നൽകി യുവ ആരാധകർ. ജിപിയുടെ നാടായ പട്ടാമ്പിയിലെ പ്രൈവറ്റ് ബസ്സിൽ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര ഏർപ്പാടാക്കി കൊണ്ടാണ് ഇവർ ജിപിയുടെ ജന്മദിനം ആഘോഷമാക്കിയത്. ഈ ചിത്രം ജിപി ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി ഷെയർ ചെയ്യുകയായിരുന്നു.

അടുത്തിടെയിറങ്ങിയ തമിഴ് ചിത്രം 'കീ'യിൽ വില്ലൻ വേഷം കൈകാര്യം ചെയ്തിരുന്നു ഗോവിന്ദ് പത്മസൂര്യ. മലയാളത്തിൽ പ്രേതം 2 ആണ് ഏറ്റവും പുതിയ ചിത്രം. മലയാളത്തിൽ പ്രേതം 2 ആണ് ഏറ്റവും പുതിയ ചിത്രം. റിയാലിറ്റി ഷോകളുടെ അവതാരകനായാണ് ജിപി ശ്രദ്ധേയനാവുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :