ബിഗ് ബോസിൽ നിന്നും മോഹൻലാൽ പുറത്ത്? മത്സരിക്കുന്നത് ആരൊക്കെ? ബിഗ് ബോസ് 2 ഉടൻ

മോഹന്‍ലാലിന് പകരം ബിഗ് ബോസില്‍ അവതാരകനായി മുകേഷ് എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Last Modified തിങ്കള്‍, 1 ജൂലൈ 2019 (10:20 IST)
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് പുതിയ ഉന്മേഷമായി മാറിയ പരിപാടിയായിരുന്നു ബിഗ് ബോസ് . നൂറു ദിനം ഒരു വീടിനുള്ളിൽ വഴക്കിട്ടും പ്രണയിച്ചും സ്നേഹിച്ചുമൊക്കെ കഴിഞ്ഞു കൂടിയ 16 മത്സരാർത്ഥികൾ. ഇപ്പോൾ പരിപാടിക്ക് രണ്ടാം ഭാഗം വരുന്നു എന്നാണ് സൂചനകൾ. എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബഡായി ബംഗ്ലാവ് ഷോയ്ക്കിടെ നടന്‍ മുകേഷായിരുന്നു ഇതേക്കുറിച്ച്‌ സൂചന നല്‍കിയത്. പരിപാടി ഉടന്‍ ആരംഭിക്കുമെന്നാണ് മുകേഷ് പറഞ്ഞിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മോഹന്‍ലാലിന് പകരം ബിഗ് ബോസില്‍ അവതാരകനായി മുകേഷ് എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആദ്യ സംവിധാന സംരഭവും പുതിയ പ്രോജക്ടുമായും ബന്ധപ്പെട്ട് മോഹന്‍ലാല്‍ തിരക്കിലായതിനാലാണ് ഇത്തരമൊരു അഭ്യൂഹം ശക്തമാകുന്നത്. അതേസമയം തമിഴില്‍ ബിഗ് ബോസിന്റെ മൂന്നാം സീസണ്‍ അടുത്തിടെയായിരുന്നു ആരംഭിച്ചിരുന്നത്. ഉലകനായകന്‍ കമല്‍ഹാസന്‍ തന്നെയാണ് ഇത്തവണയും അവതാരകനായി എത്തുന്നത്.

ബിഗ് ബോസിന്റെതായി സംപ്രക്ഷണം ചെയ്ത എല്ലാ പതിപ്പുകള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. മറ്റു ഭാഷകളില്‍ എല്ലാം ഹിറ്റായ ശേഷമായിരുന്നു ബിഗ് ബോസ് മലയാളത്തിലേക്കും എത്തിയിരുന്നത്. തുടങ്ങിയ സമയത്ത് വലിയ സ്വീകരണം ലഭിച്ചില്ലെങ്കിലും പിന്നീടങ്ങോട്ട് മലയാളം ബിഗ് ബോസ് പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു.തരികിട സാബുവായിരുന്നു ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണില്‍ വിജയിയായി മാറിയിരുന്നത്. പേളിമാണിയും ശ്രീനിഷ് അരവിന്ദും തമ്മിലുളള പ്രണയവും ബിഗ് ബോസിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായി മാറിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :