അർഹതയില്ലാത്തവർക്കും ദേശീയ അവാർഡ് കിട്ടിയിട്ടുണ്ട്, പത്മശ്രീ കിട്ടാൻ ഡല്‍ഹിയിലെ ചിലരെ കാണാൻ പലരും എന്നോട് പറഞ്ഞിരുന്നു: നെടുമുടി വേണു

Last Modified ഞായര്‍, 30 ജൂണ്‍ 2019 (15:33 IST)
മലയാള സിനിമയിലെ ഒഴിച്ച് കൂട്ടാൻ ആകാത്ത നടന്മാരിൽ ഒരാളാണ് നെടുമുടി വേണു. മികച്ച നിരവധി വേഷങ്ങളാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. എന്നിരുന്നാലും ഇതുവരെ നടനെ നേടി ഒരു ദേശീയപുരസ്‌കാരം എത്താത്തതെന്തു കൊണ്ടാണെന്ന ചോദ്യത്തിന് നടൻ തന്നെ മറുപടി നൽകിയിരിക്കുകയാണ്.

കൗമുദി ഫ്‌ലാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെ: അര്‍ഹതയുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കുമൊക്കെ അത്തരം അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്. പത്മശ്രീയ്ക്കു വേണ്ടി ഡല്‍ഹിയില്‍ പോയി ചിലരെയൊക്കെ കാണണമെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. അത് കേള്‍ക്കുമ്പോള്‍ തന്നെ ചിരിവരുമെന്നും, അങ്ങനെ വാങ്ങിയ അവാര്‍ഡ് എങ്ങനെയാണ് അഭിമാനത്തോടെ മക്കളെയും പേരമക്കളെയും കാണിക്കുന്നതെന്നും നെടിമുടി വേണു ചോദിച്ചു.

എന്നാല്‍ താന്‍ അഭിനയിച്ച കഥാപാത്രങ്ങളില്‍ 90 ശതമാനവും കുറേക്കൂടി നന്നാക്കാമായിരുന്നുവെന്ന് തോന്നിയിട്ടുണ്ടെന്നും നെടുമുടി വേണു പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :