ആരുമറിയാതെ മ്യൂചല്‍ ആയി വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടു, ഞാന്‍ പറ്റില്ലെന്ന് പറഞ്ഞു: അമ്പിളി

നെല്‍വിന്‍ വില്‍സണ്‍| Last Updated: ചൊവ്വ, 20 ഏപ്രില്‍ 2021 (18:18 IST)

ആരുമറിയാതെ വിവാഹമോചനം വേണമെന്നായിരുന്നു ഭര്‍ത്താവ് ആദിത്യന്‍ തന്നോട് ആവശ്യപ്പെട്ടതെന്ന് അഭിനേത്രിയും നര്‍ത്തകിയുമായ അമ്പിളി ദേവി. ആരും അറിയാതെ മ്യൂചല്‍ ആയി വിവാഹമോചനം കൊടുക്കണമെന്നാണ് ഭര്‍ത്താവ് ആവശ്യപ്പെട്ടതെന്നും എന്നാല്‍ അതിനു പറ്റില്ലെന്ന് താന്‍ തീര്‍ത്തു പറഞ്ഞതായും അമ്പിളി ദേവി. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്.

മ്യൂചല്‍ ആയി വിവാഹമോചനം നല്‍കില്ലെന്ന് പറഞ്ഞപ്പോള്‍ തന്റെ കൂടെ ഇനി ജീവിക്കാന്‍ പറ്റില്ലെന്നു ആദിത്യന്‍ തീര്‍ത്തുപറയുകയായിരുന്നെന്ന് അമ്പിളി. എന്തു തെറ്റ് ചെയ്തിട്ടാണ് ആദിത്യന്‍ തന്നോട് ഇങ്ങനെ പെരുമാറുന്നതെന്ന് മനസിലാകുന്നില്ലെന്നും അമ്പിളി പറഞ്ഞു.


ടെലിവിഷന്‍-സിനിമ താരവും നര്‍ത്തകിയുമായ അമ്പിളി ദേവിയും ഭര്‍ത്താവും ടെലിവിഷന്‍ താരവുമായ ആദിത്യനും വേര്‍പിരിയലിന്റെ വക്കിലാണ്‌. തങ്ങളുടെ കുടുംബ ബന്ധത്തില്‍ സാരമായ ഉലച്ചിലുകള്‍ ഉണ്ടെന്ന് അമ്പിളി ദേവി തന്നെയാണ് തുറന്നുപറയുന്നത്.

താന്‍ വിവാദങ്ങളോടൊന്നും പ്രതികരിക്കാതെ ഇരിക്കുകയായിരുന്നെന്നും എന്നാല്‍, ഇപ്പോള്‍ കേള്‍ക്കുന്ന വിവാദങ്ങളില്‍ സത്യങ്ങളുണ്ടെന്നും അമ്പിളി ദേവി പറഞ്ഞു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

നിയമപരമായി ഇപ്പോഴും താന്‍ തന്നെയാണ് ആദിത്യന്റെ ഭാര്യയെന്നും ഗര്‍ഭിണി ആകുന്നതുവരെയുള്ള വിവാഹബന്ധം വളരെ സന്തോഷകരമായിരുന്നെന്നും അമ്പിളി ദേവി പറഞ്ഞു. തങ്ങള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി ആദിത്യന്‍ റിലേഷന്‍ഷിപ്പിലാണെന്ന് അമ്പിളി പറയുന്നു. 13 വയസുള്ള ഒരു മകന്റെ അമ്മ കൂടിയാണ് ആ സ്ത്രീയെന്നും അമ്പിളി അഭിമുഖത്തില്‍ പറഞ്ഞു.

ഡെലിവറി കഴിഞ്ഞ സമയത്ത് ആദിത്യന്‍ തന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. ബിസിനസിനുവേണ്ടി തൃശൂര്‍ ആണെന്നാണ് പറഞ്ഞിരുന്നത്. അതെല്ലാം താന്‍ വിശ്വസിക്കുകയായിരുന്നെന്നും കഴിഞ്ഞ മാര്‍ച്ചിലാണ് ഇക്കാര്യങ്ങളെല്ലാം താന്‍ അറിഞ്ഞതെന്നും അമ്പിളി പറയുന്നു. താന്‍ വിവാഹമോചനം അനുവദിച്ചുകൊടുക്കണമെന്നാണ് ആദിത്യന്റെ ഇപ്പോഴത്തെ ആവശ്യമെന്നും അമ്പിളി പറഞ്ഞു.

'ജീവിതം' എന്ന ക്യാപ്ഷന്‍ നല്‍കി അമ്പിളി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ മുതലാണ് ഗോസിപ്പുകള്‍ പരന്നു തുടങ്ങിയത്. പിന്നീട് അമ്പിളി ആദിത്യന്‍ എന്നായിരുന്ന ഫെയ്‌സ്ബുക്ക് പേര് അമ്പിളി ദേവി എന്നാക്കി അപ്‌ഡേറ്റ് ചെയ്തു. 'കഥയറിയാതിന്നു സൂര്യന്‍ സ്വര്‍ണ്ണ താമരയെ കൈവെടിഞ്ഞോ' എന്ന ശോകമയമായ ഗാനശകലമാണ് അമ്പിളി പോസ്റ്റ് ചെയ്തത്. ആദിത്യനൊപ്പം നില്‍ക്കുന്ന ഫോട്ടോ ആയിരുന്നു ഫെയ്‌സ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രമായി കിടന്നിരുന്നത്. അതും അമ്പിളി ഒഴിവാക്കി. ഇതുമായി ബന്ധപ്പെട്ട് ഗോസിപ്പുകള്‍ പ്രചരിച്ചതോടെ 'ഇപ്പോഴും അമ്പിളി എന്റെ ഭാര്യയാണ്' എന്ന് വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ ആദിത്യന്‍ പറഞ്ഞിരുന്നു.

2019ലാണ് അമ്പിളിയും ആദിത്യനും വിവാഹിതരായത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. അധികം വൈകാതെ അമ്പിളിക്കും ആദിത്യനും ഒരു മകന്‍ പിറന്നു. അര്‍ജുന്‍ എന്നാണ് മകന് പേര്. അമര്‍നാഥ് എന്നാണ് അമ്പിളിയുടെ മൂത്ത മകന്റെ പേര്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :