‘സന്‍‌മനസുള്ളവര്‍ക്ക് സമാധാനം’ തുടരുന്നു

sanmsa
WD
മലയാളികളെ ചിരിപ്പിച്ചു കൊണ്ട് ‘സന്‍മനസുള്ളവര്‍ക്ക് സമാധാനം’ ഘോഷയാത്ര തുടരുകയാണ്. ഒരു സാധാരണ കുടുംബത്തില്‍ സംഭവിക്കുന്ന രസകരമായ സംഭവങ്ങളാണ് ഈ പരമ്പയിലൂടെ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. നിരക്ഷരനായ കുടുംബനാഥന്‍ അകപ്പെട്ടു പോകുന്ന സംഭവങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുകയാണ് ‘സന്‍‌മനസുള്ളവര്‍ക്ക് സമാധാനം’ എന്ന പരമ്പരയില്‍.

സമൂഹത്തിലെ എല്ലാ മേഖലകളിലും ഉള്ളവര്‍ ഇതില്‍ കഥാപാത്രങ്ങളായി വരുന്നു. പുരോഹിതര്‍, രാഷ്ട്രീയക്കാര്‍, പാചകക്കാര്‍, കപ്പിയാര്‍ തുടങ്ങി പലരും പ്രേക്ഷകരെ ചിരിയുടെ ലോകത്തേക്ക് നയിക്കാന്‍ തയാറായി എത്തുന്നു.

സീരിയലിലെ പ്രധാന കഥാപാത്രമായ കോടാലിപറമ്പില്‍ കുര്യാക്കോസിനെ അവതരിപ്പിക്കുന്ന മണികണ്ഠന്‍ തകര്‍പ്പന്‍ പ്രകടനം തന്നെയാണ് നടത്തുന്നത്. മലയാള സിനിമയിലെ സൂപ്പര്‍ കോമഡി താരമായി മാറിഴിഞ്ഞ സുരാജ് വെഞ്ഞാറമൂടും കൂടിയാവുംമ്പോള്‍ ചിരിക്കാന്‍ ഒരുപാട് വക പരമ്പര പ്രേക്ഷകര്‍ക്ക് നല്‍കുന്നു.

WEBDUNIA|
കെ വി ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘സന്‍‌മനസുള്ളവര്‍ക്ക് സമാധാനം’ ഏഷ്യാനെറ്റില്‍ എല്ലാ ശനിയാഴ്ചയും രാത്രി ഏഴുമണിക്കാണ് സം‌പ്രേക്ഷണം ചെയ്യുന്നത്. ഏഷ്യാനെറ്റ് പ്ലസില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ അഞ്ചുമണിക്കും പരമ്പര സം‌പ്രേക്ഷണം ചെയ്യുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :