ഗുണ്ടാ‍ആക്ട്: രാഷ്ട്രീയക്കാര്‍ക്കെതിരെ നടപടിയില്ല

തിരുവനന്തപുരം | WEBDUNIA|
ഗുണ്ടാ ആക്ടിന്‍റെ പേരില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് നേരെ നടപടിയെടുക്കുന്നത് സര്‍ക്കാരിന്‍റെ നയമല്ലെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.

എന്നാല്‍ നിയമം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. നിയസഭയില്‍ ഇതു സംബന്ധിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. ഗുണ്ടാ ആക്ട് പ്രകാരം ഇതുവരെ 25 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 29 പേര്‍ക്ക് നോട്ടീസ് നല്‍കി.

പരാതിയുണ്ടെങ്കില്‍ ഇതിനായി രൂപീകരിച്ചിട്ടുള്ള ഉപദേശക സമിതിയെ സമീപിക്കാവുന്നതാണ് - കോടിയേരി പറഞ്ഞു. അച്യുതാനന്ദന്‍ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇതുവരെ 73 കള്ളനോട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 62 കേസുകളില്‍ അന്വേഷണം തുടരുകയാണ്. മുന്ന് കേസില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :