ഇനി സ്റ്റാര്‍ സിംഗറിന് ‘തരികിട സിംഗര്‍’ എന്നുപേരിടണോ?!

Ranjini Haridas
PRO
PRO
സുകേഷിന് പെര്‍ഫോം ചെയ്യാന്‍ സാധിക്കാത്തത് കൊണ്ട് പ്രേക്ഷകരുടെ എം‌എസ്‌എം ഉണ്ടെങ്കില്‍ മാത്രമേ തിരിച്ചെത്താന്‍ പറ്റുകയുള്ളൂ എന്നും അതിനാല്‍ പ്രേക്ഷകര്‍ നിര്‍ലോഭം എസ്‌എം‌എസ് അയയ്ക്കാന്‍ മറക്കരുതെന്നും ചിത്ര പറയുന്നു. തുടര്‍ന്ന്, ‘അറബിക്കഥ’ എന്ന സിനിമയ്ക്ക് വേണ്ടി അനില്‍ പനച്ചൂരാന്‍ എഴുതിയ ‘തിരികെ ഞാന്‍ വരുമെന്ന’ പാട്ട് ഹൃദയഭേദകമായി പാടിക്കൊണ്ട് ജഡ്ജിമാര്‍ സുകേഷിനെ തിരികെ വിളിക്കുന്ന രംഗമാണ്.

ജഡ്ജിമാര്‍ പാടിയ പാട്ട് കവിതാ രൂപത്തില്‍ സാക്ഷാല്‍ അനില്‍ പനച്ചൂരാന്‍ തന്നെ പാടുന്നതാണ് അടുത്ത രംഗം. ശശികുമാര്‍ പറയുന്നു, താന്‍ ‘സുകേഷിനെ മിസ് ചെയ്തു’ എന്ന്. ഇതിനിടയില്‍ സുകേഷിന്റെ അമ്മ സ്മിത പ്രത്യക്ഷപ്പെട്ട്, ‘സുകേഷിന് പാടാന്‍ മൂഡില്ലെന്നും പാലക്കാട്ടേക്കോ ദുബായിലേക്കോ പോകണം എന്നാണ് പറയുന്നത്’ എന്നും ഓര്‍മിപ്പിക്കുന്നു. ജഡ്ജിമാരുടെയും സ്റ്റാര്‍ സിംഗര്‍ മാനേജുമെന്റിന്റെയും കാരുണ്യത്താല്‍ നേരിട്ട് ഡേഞ്ചര്‍ സോണില്‍ എത്തിയിരിക്കുന്ന സുകേഷിന് എസ്‌എം‌എസ് വാരിക്കോരി കൊടുക്കാന്‍ പറഞ്ഞ രഞ്ജിനി എപ്പിസോഡ് അവസാനിപ്പിക്കുന്നു.

ഏഷ്യാനെറ്റിന്റെ ഈ എപ്പിസോഡിന് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ തടിയടിയാണ് കിട്ടുന്നത്. ‘ഓട്ടിസത്തെ വിറ്റ് കാശാക്കുന്നവര്‍’ എന്നാണ് ഈ എപ്പിസൊഡിന്റെ വീഡിയോയ്ക്ക് യൂട്യൂബില്‍ ഇട്ടിരിക്കുന്ന പേര്. സുകേഷ് വരുമോ ഇല്ലയോ എന്ന കാര്യം സ്റ്റാര്‍ സിംഗര്‍ ‘പ്രോഗ്രാം കമ്മറ്റിക്കാര്‍’ക്ക് അറിയുമായിരുന്നില്ല എന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. ‘സുകേഷ് പാടാന്‍ എത്തിയിട്ടില്ലെങ്കില്‍ മ്യൂസിക്‌ സ്റ്റാര്‍ട്ട്‌ ചെയ്തു, ഡാന്‍സുകാരെയും കെട്ടിച്ചു ഷൂട്ട്‌ ചെയ്തത് എന്തിനായിരുന്നു. മനസിലാക്കുക, കേരളത്തില്‍ മണ്ടന്മാരുടെ ശതമാനം വളരെ കുറവാണ്’ എന്നാണ് ഒരു ഫേസ്ബുക്കില്‍ ഒരു യൂസര്‍ കുറിച്ചിട്ടത്.

പിന്നിലെ പേജില്‍ വായിക്കുക ‘സുകേഷിനെ തിരിച്ച് വിളിക്കാന്‍ ജഡ്ജുമാരുടെ പാട്ട്!’

WEBDUNIA| Last Modified ശനി, 31 മാര്‍ച്ച് 2012 (14:18 IST)
(ചിത്രങ്ങള്‍ക്ക് കടപ്പാട് - യൂട്യൂബില്‍ ഏഷ്യാനെറ്റ് അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോകള്‍)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :